ETV Bharat / state

'ഫുട്ബോൾ എല്ലാവർക്കും ആവേശമാണ്'; സമസ്‌തയുടെ നിലപാടിൽ പ്രതികരിച്ച് എംകെ മുനീർ - Samastha statement about Football

ഫുട്ബോളിനെ ഈ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെയാണ് കാണുന്നത്. അമിതാവേശത്തിൽ ഒന്നും സംഭവിക്കരുത്. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ട്. സമസ്‌തയുടെ കാര്യം സമസ്‌തയോട് തന്നെ ചോദിക്കണമെന്നും എംകെ മുനീർ പറഞ്ഞു.

എം കെ മുനീർ  MK Muneer  സമസ്‌തയുടെ ഖുത്വബാ കമ്മിറ്റി  സമസ്‌ത  മുനീർ  സമസ്‌തയുടെ നിലപാടിൽ പ്രതികരിച്ച് എം കെ മുനീർ  ഫുട്‌ബോളിനെതിരെ സമസ്‌ത  തരൂർ  MK Muneer on Samastha statement about Football  Samastha statement about Football  Samastha
ഫുട്ബോൾ കുട്ടികളും മുതിർന്നവരും ഒരു പോലെ ആവേശം; സമസ്‌തയുടെ നിലപാടിൽ പ്രതികരിച്ച് എം കെ മുനീർ
author img

By

Published : Nov 25, 2022, 4:55 PM IST

കോഴിക്കോട്: ഫുട്ബോൾ എല്ലാവർക്കും ആവേശമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എംകെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്‌തയുടെ ഖുത്വബാ കമ്മിറ്റി നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫുട്ബോളിനെ ഈ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെയാണ് കാണുന്നത്. അമിതാവേശത്തിൽ ഒന്നും സംഭവിക്കരുത്. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ട്. സമസ്‌തയുടെ കാര്യം സമസ്‌തയോട് തന്നെ ചോദിക്കണമെന്നും മുനീർ പറഞ്ഞു.

'കോൺഗ്രസിലെ പ്രശ്നം കോൺഗ്രസ് പരിഹരിക്കട്ടെ': ശശി തരൂരുമായി ബന്ധപ്പെട്ടത് കോൺഗ്രസിലെ പ്രശ്‌നമാണെന്നും അത് അവർ തന്നെ പരിഹരിക്കട്ടെയെന്നും മുനീർ പറഞ്ഞു. തരൂർ പങ്കെടുത്തത് രാഷ്ട്രീയ പരിപാടികളിലല്ല, സാംസ്‌കാരിക പരിപാടികളിലാണ്.

നേരത്തെയും അദ്ദേഹം ഇത്തരം പരിപാടികളിൽ പങ്കെടുത്തിട്ടുള്ളതാണ്. യുഡിഎഫിൽ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. നിയമസഭ ഉടൻ ചേരുന്നുണ്ട്. ശക്തമായി പ്രതിപക്ഷം അവിടെ ഉണ്ടാകുമെന്നും മുനീർ വ്യക്തമാക്കി.

ALSO READ: താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്‌ത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.