ETV Bharat / state

Missing Real Estate Businessman Not Found : റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ കാണാതായിട്ട് ഒരു മാസം ; അന്വേഷണത്തില്‍ തുമ്പില്ല - റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍റെ തിരോധാനം

Mohammed Attoor Missing Case: മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനത്തില്‍ തുമ്പായില്ല. ഒളിവില്‍ കഴിയുന്നതോ ഒളിവില്‍ പാര്‍പ്പിച്ചതോ ആകാമെന്ന നിഗമനത്തില്‍ പൊലീസ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ കാണാതായത് ഓഗസ്റ്റ് 21 ന്.

the disappearance case  Missing Real Estate Businessman Not Found  Missing Real Estate Businessman  Kozhikode news updates  latest nerws in Kozhikode  റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ കാണാതായി  അന്വേഷണത്തിലും തുമ്പില്ല  റിയല്‍ എസ്‌റ്റേറ്റ്  റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്  റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍റെ തിരോധാനം  കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണ
Missing Real Estate Businessman Not Found
author img

By ETV Bharat Kerala Team

Published : Sep 21, 2023, 3:46 PM IST

കോഴിക്കോട് : ബാലുശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍റെ തിരോധാന കേസില്‍ ഒരു മാസമായിട്ടും തുമ്പില്ലാതെ പൊലീസ്. എരമംഗലം സ്വദേശിയായ ആട്ടൂര്‍ മുഹമ്മദ് എന്ന മാമിക്കയെയാണ് (56) കഴിഞ്ഞ ഒരു മാസമായി കാണാനില്ലാത്തത് (Man Missing Case in Kozhikode). കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം (Missing Real Estate Businessman Not Found).

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ 20 ദിവസമായി ഈ കേസിൻ്റെ പിന്നിലുണ്ട്. പലരുമായും മുഹമ്മദ് കോടികളുടെ ബിസിനസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധുക്കളുടെയും മുഹമ്മദുമായി പണമിടപാട് നടത്തിയവരുടെയും അടക്കം 150 തോളം പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കേരളത്തിന് പുറത്തേക്ക് മുഹമ്മദ് (Real Estate Businessman Went Missing) യാത്ര ചെയ്യാൻ സാധ്യതയുള്ള കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പല ഓഫിസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാന താവളങ്ങളിൽ മുന്നറിയിപ്പും നൽകി. മു​ഹ​മ്മ​ദു​മാ​യി നേ​ര​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​ര​ട​ക്ക​മു​ള്ള​വ​രെ ചു​റ്റി​പ്പ​റ്റി​യും പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കാരണം ഒളിവില്‍ കഴിയുകയോ അല്ലെങ്കില്‍ മറ്റാരെങ്കിലും ഒളിവില്‍ പാര്‍പ്പിക്കുകയോ ചെയ്‌തതാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്.

അതേസമയം പൊ​ലീ​സ് അന്വേഷ​ണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. തിരോധാന കേസില്‍ ഒരു മാസം പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മുഹമ്മദിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി നടത്തിയ യോഗത്തില്‍ കേസില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു.

also read: Youth Missing From Kochi Killed In Goa: കൊച്ചിയിൽ നിന്നും യുവാവിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾ റിമാന്‍ഡില്‍

മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനം (Mohammed Attoor Missing Case): ഓഗസ്റ്റ് 21ന് വൈകിട്ടാണ് മുഹമ്മദിനെ കാണാതായത്. ഏറെ കാലമായി നഗരത്തിലെ ഫ്ലാറ്റിലാണ് മുഹമ്മദ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അരയിടത്തുപാലത്തെ സിഡി ടവറിന് സമീപമാണ് അവസാനമായി മുഹമ്മദിനെ കണ്ടത്. തുടര്‍ന്ന് ഓഗസ്റ്റ്‌ 22ന് ഉച്ചവരെയും മുഹമ്മദിന്‍റെ മൊബൈല്‍ ഫോണ്‍ ത​ല​ക്കു​ള​ത്തൂ​ർ, അ​ത്തോ​ളി, പ​റ​മ്പ​ത്ത് എന്നിവിടങ്ങളിലുണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ ഭാഗങ്ങളിലെ സിസിടിവി അടക്കമുള്ളവ പരിശോധിച്ചിട്ടും മുഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒരു മാസമായിട്ടും കേസിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിക്കാത്തത് ഏറെ ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.