കോഴിക്കോട്: കോതി മലിന്യ പ്ലാന്‍റിനെതിരെയുള്ള സമരം രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്. പ്ലാന്‍റിനെതിരെ പ്രതിഷേധിക്കുന്നവരുടെ ഉള്ളിലും പദ്ധതി നടപ്പാക്കണമെന്നാണ് ആഗ്രഹമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലരെന്നും മേയര്‍ കുറ്റപ്പെടുത്തി. വീട്ടിലിരിക്കുന്നവരെയല്ല പൊലീസ് വലിച്ചിഴച്ചത്.
സ്‌ത്രീകളെയും കുട്ടികളെയും സമര മുഖത്തേക്ക് തള്ളിവിടുകയാണെന്നും നല്ലതിനാണെങ്കില്‍ എന്തിനാണ് പ്രതിഷേധിക്കാന്‍ ഇവരെ വിടുന്നതെന്നും മേയര്‍ ചോദിച്ചു. പ്ലാന്‍റിന്‍റെ പേര് പറഞ്ഞ് കുട്ടികളെ സ്‌കൂളില്‍ വിടാതെ പ്രതിഷേധിക്കാന്‍ കൊണ്ടുവരികയാണെന്നും മേയര്‍ കുറ്റപ്പെടുത്തി. അവിടെയുള്ള ജനങ്ങളെ ആലോചിച്ച് വളരെയധികം ദുഃഖം തോന്നുന്നുണ്ട്. ജനങ്ങളോട് പ്രതിഷേധിക്കാതിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഉത്തരവാദിത്ത രാഷ്‌ട്രീയത്തില്‍ നിന്ന് മാറി ചിന്തിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിലെന്നും മേയര്‍ പറഞ്ഞു. ഭൂമിയെ മലിനപ്പെടുത്താതിരിക്കാനുള്ള ഇത്രയും വലിയ പദ്ധതി വരുമ്പോള്‍ അതിനെ എതിര്‍ക്കരുതെന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്നും മേയര്‍ വ്യക്തമാക്കി.