ETV Bharat / state

മാവൂർ സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ ക്രമക്കേടെന്ന് വിജിലൻസ് ; നടപടിക്ക് ശിപാർശ - മാവൂർ സർവീസ് സഹകരണ ബാങ്ക് ഭൂമി ഇടപാട്

മാവൂർ-കോഴിക്കോട് റോഡരികിൽ കാര്യാട്ട് 2.172 ഏക്കർ ഭൂമി വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്നായിരുന്നു പരാതി

Mavoor Service Co-operative Bank  Mavoor Service Co-operative Bank land transaction  vigilance report  മാവൂർ സർവീസ് സഹകരണ ബാങ്ക്  മാവൂർ സർവീസ് സഹകരണ ബാങ്ക് ഭൂമി ഇടപാട്  വിജിലൻസ് റിപ്പോർട്ട്
മാവൂർ സർവീസ് സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്
author img

By

Published : Oct 30, 2021, 4:42 PM IST

കോഴിക്കോട് : മാവൂർ സർവീസ് സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ ക്രമക്കേടെന്ന് വിജിലൻസ് ഉത്തര മേഖല ഡെപ്യൂട്ടി കലക്‌ടറുടെ റിപ്പോർട്ട്‌. കെ.പി രാജശേഖരൻ, ചന്ദ്രാംഗദൻ, അശോകൻ എന്നിവർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഉത്തരമേഖല ഡെപ്യൂട്ടി കലക്‌ടർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വിഷയത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റിപ്പോർട്ടിൽ ശിപാർശ ചെയ്‌തിട്ടുണ്ട്. ബാങ്കിനുവേണ്ടി മാവൂർ-കോഴിക്കോട് റോഡരികിൽ കാര്യാട്ട് 2.172 ഏക്കർ ഭൂമി വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്നായിരുന്നു പരാതി. ആരോപണ വിധേയരായ സിപിഎം നേതാക്കൾ ബാങ്ക് പ്രസിഡന്‍റ്, സബ് കമ്മിറ്റി കൺവീനർമാർ എന്നിവര്‍ക്കെതിരെ നേരത്തെ നടപടി ഉണ്ടായിരുന്നു. ബാങ്കിൻ്റെ ആ കാലയളവിലെ പ്രസിഡന്‍റും ഇതേ തുടര്‍ന്ന് രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.

ഭൂമി ഇടപാടിലെ ക്രമക്കേടിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബാങ്കിന് നഷ്ടമായ കോടികൾ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം നടത്തിയിരുന്നു. സർക്കാർ അംഗീകരിച്ച വില്ലേജ് ഓഫിസ് മാനുവലിൽ നിഷ്‌കർഷിച്ച വ്യവസ്ഥകൾ ലംഘിച്ചാണ് ഭൂമിക്ക് വില നിശ്ചയിച്ച് നൽകിയതെന്നായിരുന്നു പരാതി.

Also Read: ആര്യനെ സ്വീകരിച്ച് 'മന്നത്'; ചേര്‍ത്തുപിടിച്ച് ഷാരൂഖ് ഖാൻ

മാർക്കറ്റ് വില നിശ്ചയിക്കുന്നതിനായി തെരഞ്ഞെടുത്ത ഭൂമി സമാന ഭൂമിയല്ലെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. ഈ വാദം അന്വേഷണ റിപ്പോർട്ടിൽ ശരിവയ്ക്കുന്നുമുണ്ട്‌. ബാങ്കിന് വില നിശ്ചയിച്ചുനൽകേണ്ട ഭൂമിയിലെ കെട്ടിടത്തിന്‍റെ വാല്വേഷൻ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് നിശ്ചയിക്കേണ്ടതായിരുന്നുവെന്നും അതുണ്ടായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മാവൂർ സർവീസ് സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്

പി.ഡബ്ല്യു.ഡി റോഡിൽ നിന്ന് 50 മീറ്റർ മാറി കിടക്കുന്നതും സ്വകാര്യ റോഡിനോട് ചേർന്ന് കിടക്കുന്നതുമായ ഭൂമിയാണ് ചാർജ് ഓഫിസർ സമാന ഭൂമിയായി പരിഗണിക്കുന്നതിലേക്ക് നിർദേശിച്ചത്. ഇത് ചാർജ് ഓഫിസറുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണ്. വില നിർണയം പോലുള്ള പ്രാധാന്യമേറിയ വിഷയം കൈകാര്യം ചെയ്യുമ്പോൾ തഹസിൽദാർ (ഭൂരേഖ) സ്ഥലം പരിശോധിക്കേണ്ടതായിരുന്നെന്നും അതില്ലാതെ സർട്ടിഫിക്കറ്റ് അനുവദിച്ചത് തഹസിൽദാറുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സാഹചര്യത്തിൽ ആരോപണവിധേയരായ അന്നത്തെ തഹസിൽദാർ (ഭൂരേഖ), ചാർജ് ഓഫിസർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. ജൂലൈ 27നാണ് ഉത്തരമേഖല (വിജിലൻസ്) ഡെപ്യൂട്ടി കലക്‌ടർ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരത്തെ ലാൻഡ് റവന്യൂ കമ്മിഷണർക്ക് തുടർ നടപടിക്കായി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം കെ.പി. രാജശേഖരൻ നൽകിയ അപേക്ഷയിലാണ് റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.