ETV Bharat / state

' ഇനി മരണം വരെ സെക്രട്ടേറിയറ്റ് പടിക്കൽ': വേദനയായി മേരിയമ്മ - മരുമകന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യം

മകളുടെ ഭർത്താവിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷക്കാലമായി കനത്ത നിയമപോരാട്ടത്തിലാണ് മേരിയമ്മ.

mariyamma from mukkam seeks justice from authorities  mukkam  alleged murder of son in law  ' ഇനി മരണം വരെ സെക്രട്ടറിയേറ്റ് പടിക്കൽ': വേദനയായി മേരിയമ്മ  മരുമകന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യം  കേസ് അട്ടിമറിക്കുന്നതായി ആരോപണം
' ഇനി മരണം വരെ സെക്രട്ടറിയേറ്റ് പടിക്കൽ': വേദനയായി മേരിയമ്മ
author img

By

Published : Jul 22, 2021, 11:57 AM IST

Updated : Jul 22, 2021, 1:36 PM IST

കോഴിക്കോട്: മേരിയമ്മയ്ക്ക് വയസ് 74 ആയി. വാർധക്യത്തിന്‍റെ അവശതക്കൊപ്പം തന്നെ 5 വർഷമായി തുടരുന്ന നിയമ പോരാട്ടത്തോട് പൊലീസ് അധികാരികൾ കാണിക്കുന്ന നിസംഗതയും ആ മുഖത്ത് കാണാം. പക്ഷെ തോറ്റ് പിൻമാറാൻ ഇവർ തയ്യാറല്ലെന്ന് മാത്രം. ഇനി പോരാട്ടം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനൊരുങ്ങുകയാണിവർ.

' ഇനി മരണം വരെ സെക്രട്ടേറിയറ്റ് പടിക്കൽ': വേദനയായി മേരിയമ്മ
  • മരുമകന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യം

മകളുടെ ഭർത്താവിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ നിയമ പോരാട്ടം തുടരുന്നത്. കോഴിഫാം ഉടമയായിരുന്ന മകളുടെ ഭർത്താവ് ഫാമിൽ ഷോക്കേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ സമഗ്രാന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ വടക്കേ പുറത്ത് ബിജുവിനെ 2016 മാർച്ച് 27 ന് വൈകുന്നേരമാണ് ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ സുഹൃത്തിന്‍റെ സ്ഥലത്താണ് ബിജു കോഴിഫാം നടത്തിയിരുന്നത്. ആദ്യം കൂട്ടായി ഫാം നടത്താനായിരുന്നു ബിജുവും സുഹൃത്തും തിരുമാനിച്ചിരുന്നതെങ്കിലും പിന്നിട് സുഹൃത്ത് പിൻമാറുകയായിരുന്നു. ഫാം സ്ഥാപിച്ച സ്ഥലം പ്രേതബാധയുള്ള സ്ഥലമാണെന്നും, ഫാം മൂലം തന്‍റെ കുടുംബത്തിന് ദോഷമാണെന്നും അതിനാൽ ഇത് ഒഴിവാക്കണമെന്നും സ്ഥലമുടമ ബിജുവിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും എന്നാൽ ഫാമിനായി വൻ തുക ചെലവഴിച്ചതിനാൽ ബിജു പിൻമാറാൻ തയ്യാറായില്ലെന്നും മേരിയമ്മ പറയുന്നു. ഫാമിൽ നിന്ന് അബദ്ധത്തിൽ ഷോക്കേൽക്കാനുള്ള സാധ്യതയില്ലെന്നും, ഫാമിലെ സിസിടിവിയുടെ മെമ്മറി കാർഡും യു.എസ്.ബി.യും കാണാതായത് ദുരൂഹമാണന്നും ഇവർ പറയുന്നു.

  • കേസ് അട്ടിമറിക്കുന്നതായി ആരോപണം

ഒപ്പം തന്നെ ഫാമിന് പുറത്ത് കിടന്ന മൃതശരീരം ഫാമിന് അകത്താണെന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയത്. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് വടകര റൂറൽ എസ്.പി.ക്കടക്കം വീണ്ടും പരാതി നൽകിയിരിക്കുകയാണിവർ .ഒപ്പം തന്നെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, തിരുവമ്പാടി എം എൽ എ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടമറിക്കാൻ ശ്രമിക്കുന്നതായി മേരി പറയുന്നു. കൂടത്തായി കൊലപാതകമുൾപ്പെടെയുള്ള കുറ്റാന്വേഷണ കേസുകളിൽ വളരെ മികച്ച അന്വേഷണം നടത്തിയ ജീവൻ ജോർജിനെ കണ്ട് കാര്യം സംസാരിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണമുൾപ്പെടെ നടന്നാൽ സത്യം പുറത്തു വരുമെന്ന് അദ്ദേഹം പറഞ്ഞതായും മേരിയമ്മ പറഞ്ഞു.

പക്ഷെ കേസ് രജിസ്റ്റർ ചെയ്ത സ്റ്റേഷനിൽ നിന്ന് കാര്യമായ പിന്തുണ ഇവർക്ക് ലഭിക്കുന്നില്ല. നീതി തേടിയുള്ള ഈ വയോധികയുടെ യാത്രയിൽ കേസിൽ സഹായ വാഗ്ദാനം നൽകി ഉള്ള്യേരി സ്വദേശി പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തു. 52,000 രൂപ പലപ്പോഴായി വാങ്ങിയതായി ഇവർ പറയുന്നു. തന്‍റെ മകളുടെ ഭർത്താവിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഈ വയോധിക മുട്ടാത്ത വാതിലുകൾ ഇനിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും പുർണ്ണ സുരക്ഷയെന്ന് കൊട്ടി ഘോഷിക്കുന്ന ഒരു സംസ്ഥാനത്താണ് ഈ വയോധിക നീതി നടപ്പാക്കുവാൻ ഉത്തരവാദിത്തപ്പെട്ടവരുടെ കരുണക്കായി നീണ്ട അഞ്ച് വർഷക്കാലമായി കാത്തിരിക്കുന്നത്

Last Updated : Jul 22, 2021, 1:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.