കോഴിക്കോട്: മുത്തപ്പന് പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുത്തപ്പന് പുഴയിലെ തുറക്കല്‍ ജോജോയുടെ വീട്ടിലാണ് ഇന്നലെ മാവോയിസ്റ്റുകള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മൂന്നംഗ സംഘം എത്തിയത്. രാത്രി 8.30 തോടെ എത്തിയ സംഘം വീട്ടില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ച് ബാക്കി ഭക്ഷണ സാധനങ്ങളും ശേഖരിച്ച ശേഷം രാത്രി 10.30 തോടെ കാട്ടിലേക്ക് മടങ്ങി. ഈ സമയം വീട്ടില്‍ ജോജോയും ഭാര്യയും അമ്മയും മക്കളുമാണുണ്ടായിരുന്നത്.
വീട്ടുകാര്‍ക്ക് മാവോയിസ്റ്റ് ലഘുലേഖയും നല്‍കിയിരുന്നു. കഴിഞ്ഞ മാസം കൂടരഞ്ഞി പൂവാറംതോടിലും അതിന് മുമ്പ് തിരുവമ്പാടി പൊന്നാങ്കയത്തും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളായ സോമന്, സന്തോഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മൂന്നാമന് നന്ദകുമാറാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കനൽപാത സി.പി.ഐ മാവോയിസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ ലഘുലേഖയാണ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് നോട്ടീസിൽ പ്രതികരിച്ചിരിക്കുന്നത് .