ETV Bharat / state

കൊയിലാണ്ടിയിൽ മാവോയിസ്‌റ്റ്‌ പ്രവർത്തകൻ പിടിയിൽ; പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും - പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ

Arrested Maoist activist: പിടിയിലായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബുവിനെ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും

horoscope  maoist activist arrested in koyilandy  maoist activist in koyilandy  maoist activist arrested  maoist news  kozhikode news  കൊയിലാണ്ടിയിൽ മാവോയിസ്‌റ്റ്‌ പ്രവർത്തകൻ പിടിയിൽ  പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും  മാവോയിസ്‌റ്റ്‌ സംഘത്തിൽപ്പെട്ട പ്രവർത്തകൻ പിടിയിൽ  പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ  സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടി
maoist activist arrested in koyilandy
author img

By ETV Bharat Kerala Team

Published : Nov 8, 2023, 10:15 AM IST

കോഴിക്കോട് : മാവോയിസ്‌റ്റ്‌ സംഘത്തിൽപ്പെട്ട പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് പിടിയിലായത് (Maoist activist arrested in Koyilandy). തമിഴ്‌നാട് തിരുനൽവേലി സ്വദേശിയായ മാവോയിസ്‌റ്റിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് ഇന്നലെ (നവംബര്‍ 7) വൈകിട്ട് അഞ്ച് മണിയോടെ പിടികൂടിയത്. അരീക്കോട് എംഎസ്‌പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

ALSO READ:പേരിയ ചപ്പാരത്ത് പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്‌റ്റുകൾ കസ്‌റ്റഡിയിൽ

മാവോയിസ്‌റ്റ്‌ വെടിവയ്‌പ്പ്: പൊലീസ് തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വയനാട് കണ്ണൂർ വനാന്തര പ്രദേശത്തുള്ള ചപ്പാര കോളനിയിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തിയ മാവോയിസ്‌റ്റ്‌ സംഘവും തണ്ടർബോൾട്ടും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിലെടുത്തു (Gunfight Between Maoist And Police).

വെടിവയ്‌പ്പിൽ മൂന്ന് വനിതകളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മാവോവാദികളായ ചന്ദ്രുവും, ഉണ്ണിമായയേയുമാണ് കസ്‌റ്റഡിയിലെടുത്തതെന്നാണ് സൂചന. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ ചപ്പാര കോളനിയിലെത്തിയതും മാവോയിസ്‌റ്റ്‌ സംഘത്തെ വളഞ്ഞ്, 2 പേരെ കസ്‌റ്റഡിയിലെടുത്തതും.

രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പേരിയ വനത്തിലും തലപ്പുഴ, മക്കിമല, ആറളം വനമേഖലയിലാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം ഇന്നലെ വൈകുന്നേരം കോഴിക്കോട് ജില്ലയിൽ നിന്ന് മാവോയിസ്‌റ്റ്‌ നേതാവിനെ പിടികൂടിയ സാഹചര്യത്തിൽ പേരിയ ഉൾപ്പെടുന്ന വയനാട്ടിലെ മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും തെരച്ചിലും നടന്നിരുന്നു.

കസ്‌റ്റഡിയിലെടുത്ത പ്രതികളെ കൽപ്പറ്റയിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്നത് തലപ്പുഴ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്. അതേസമയം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന.

ALSO READ:Maoist in Kannur | ഇരിട്ടി വിയറ്റ്‌നാമിൽ മാവോവാദി സംഘത്തിന്‍റെ പ്രകടനം ; നഗരത്തിലെത്തിയത് 3 സ്‌ത്രീകളടങ്ങുന്ന 11 അംഗ സംഘം

മാവോവാദി സംഘത്തിന്‍റെ പ്രകടനം: ഓഗസറ്റില്‍ കണ്ണൂർ ഇരിട്ടി വിയറ്റ്‌നാമിൽ മാവോവാദി സംഘത്തിന്‍റെ പ്രകടനം നടന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ആറളം പഞ്ചായത്തിലെ കീഴ്‌പ്പള്ളി വിയറ്റ്‌നാമിൽ ആണ് മാവോവാദി സംഘം വീണ്ടും എത്തി പ്രകടനം നടത്തി പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. മൂന്ന് സ്‌ത്രീകളടങ്ങുന്ന 11 അംഗ സംഘമാണ് ടൗണില്‍ എത്തിയിരുന്നത് (Maoist In Kannur).

സിപിഐ മാവോവാദി കബനി ഏരിയ സമിതി എന്ന് എഴുതിയ പോസ്‌റ്ററുകള്‍ സംഘം പതിപ്പിച്ചു. 'ആറളം ഫാം തൊഴിലാളികൾ അടിമകളല്ല ഉടമകളാണ്', 'ആറളം ഫാം തൊഴിൽ ഒത്തുതീർപ്പ്, ട്രേഡ് യൂണിയൻ വഞ്ചകരെ തിരിച്ചറിയുക'തുടങ്ങിയവയായിരുന്നു പോസ്‌റ്ററുകളിൽ എഴുതിയിരുന്ന വാചകങ്ങൾ. അരമണിക്കൂറോളം ടൗണിൽ ചെലവഴിച്ച സംഘം പിന്നീട് പ്രദേശത്തുളള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു.

കേരള വനത്തിൽ നിന്നാണ് മാവോവാദി സംഘം കീഴ്‌പ്പള്ളി വിയറ്റ്‌നാമിൽ എത്തിയത്. മുൻപും വിയറ്റ്‌നാമിലെ വീടുകളിൽ അഞ്ച് അംഗ സംഘം നിരവധി തവണ എത്തിയിട്ടുണ്ടായിരുന്നെങ്കിലും ടൗണിൽ എത്തുന്നത് ഇത് ആദ്യമായാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.