ETV Bharat / state

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീയിട്ടു; പ്രതിക്കായി തെരച്ചില്‍ - കോഴിക്കോട്

കോഴിക്കോടിന് സമീപം എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ സഹയാത്രികരുമായുണ്ടായ വഴക്കിനെ തുടർന്ന് യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു, സംഭവത്തില്‍ അഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റു

Man who sets fire on running train  Man who sets fire on running train in Kozhikkode  Kozhikkode  sets fire on running train  ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ  പെട്രോളൊഴിച്ച് തീയിട്ടു  യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു  പ്രതിക്കായി തെരച്ചില്‍ പുരോഗമിക്കുന്നു  സഹയാത്രികരുമായുണ്ടായ വഴക്കിനെ തുടർന്ന്  അഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റു  കോഴിക്കോട്  ആശുപത്രി
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു
author img

By

Published : Apr 2, 2023, 11:10 PM IST

കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടിവ് എക്‌സ്‌പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി വണ്‍ കമ്പാര്‍ട്‌മെന്‍റിലാണ് ഇയാള്‍ തീയിട്ടത്.

സംഭവത്തില്‍ മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സഹയാത്രികരുമായുണ്ടായ വഴക്കിനെ തുടർന്നാണ് ഇയാൾ ട്രെയിനിനുള്ളിൽ തീയിട്ടതെന്നാണ് വിവരം. ഞായറാഴ്‌ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ടപ്പോഴാണ് യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടത്. ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം.

കാറ്റത്ത് തീ പെട്ടെന്ന് പടർന്നുപിടിച്ചതോടെ സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കമ്പാര്‍ട്‌മെന്‍റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻഅപകടം ഒഴിവാക്കി.

സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിലേക്കു മാറ്റി. തീപിടിച്ച കമ്പാര്‍ട്‌മെന്‍റ് മാറ്റിയ ശേഷം ട്രെയിൻ കണ്ണൂരിലേക്ക് യാത്ര തുടരുമെന്നാണ് സൂചന. അതേസമയം, ട്രെയിൻ നിർത്തിയതിനു പിന്നാലെ തീയിട്ടയാളെന്നു സംശയിക്കുന്ന ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറയുന്നു. വിവരമറിഞ്ഞ് എലത്തൂരിൽനിന്നും പൊലീസ് സംഘവും കോഴിക്കോട്ട് നിന്ന് റെയിൽവേ പൊലീസും സ്ഥലത്തെത്തി. തീയിട്ടയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.