ETV Bharat / state

കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; അയല്‍വാസി അറസ്റ്റില്‍

author img

By

Published : Mar 17, 2020, 1:05 PM IST

Updated : Mar 17, 2020, 1:34 PM IST

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനായി മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കിടെയാണ് യുവാവിന് കുത്തേറ്റത്.

കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  അയല്‍വാസി അറസ്റ്റില്‍  കോഴിക്കോട്  മധ്യസ്ഥ ചര്‍ച്ചക്കിടെ കുത്തേറ്റു  മുസ്ലീം ലീഗ്‌  man died of stab wounds
കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: തൊട്ടില്‍പാലത്ത് മധ്യസ്ഥ ചര്‍ച്ചക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുണ്ടുതോട് ബില്‍മൗണ്ട് സ്വദേശി അന്‍സാറാണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനായി മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കിടെ കക്കട്ടില്‍ കുന്നുമ്മല്‍ സ്വദേശി അമ്മദ് ഹാജിയാണ് യുവാവിനെ കുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ കാവിലുംപാറ യൂത്ത്‌ലീഗ്‌ പഞ്ചായത്ത് പ്രസിഡന്‍റ് ശിഹാബ്, അന്‍സാറിന്‍റെ പിതാവ് അലി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

തൊട്ടില്‍പാലം പൈക്കലങ്ങാടി മുസ്ലീം ലീഗ്‌ കാവിലുംപാറ പഞ്ചായത്ത് ഓഫീസില്‍ തിങ്കളാഴ്‌ച രാത്രി 9.45 നായിരുന്നു സംഭവം. അന്‍സാറിന്‍റെ അയല്‍വീട്ടുകാരുമായി ഏറെകാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതിനായാണ് ലീഗ് ഓഫീസില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതില്‍ പ്രകോപിതനായ അമ്മദ് ഹാജി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അന്‍സാറിന്‍റെ നെഞ്ചിലേക്ക് കുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ട് പേര്‍ക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അന്‍സാറിനെ ആദ്യം കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അന്‍സാര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Last Updated : Mar 17, 2020, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.