കോഴിക്കോട്: വില്പനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് പിടിയിലായത്. കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കര്‍ണാടകയില്‍ നിന്ന് കിലോ 10000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് 50000 രൂപയ്‌ക്ക് കോഴിക്കോട്, ബാലുശ്ശേരി, കക്കൂര്‍ എന്നിവിടങ്ങളിലായി വില്‍പന നടത്തിവരികയായിരുന്നു. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ആന്‍റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വി കെ സുരേഷ്, പ്രദീപന്‍, സജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് ജെഎഫ്എം മൂന്നാം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
2 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ - thamarassery
കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കര്‍ണാടകയില്‍ നിന്ന് കിലോ 10000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് 50000 രൂപയ്‌ക്ക് കോഴിക്കോട്, ബാലുശ്ശേരി, കക്കൂര്‍ എന്നിവിടങ്ങളിലായി വില്‍പന നടത്തിവരികയായിരുന്നു.