ETV Bharat / state

വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഗൃഹനാഥൻ അറസ്റ്റില്‍ - ganja

ജില്ലാ പൊലീസ് മേധാവി ഡോ എ.ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബഷീറിന്‍റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു

Katameri Kanchavu News Kozhikode Nadapuram  കാസർകോട്  kasarkode  ganja  ഗൃഹനാഥൻ അറസ്റ്റില്‍
വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഗൃഹനാഥൻ അറസ്റ്റില്‍
author img

By

Published : Jun 26, 2020, 8:59 PM IST

കോഴിക്കോട്: നാദാപുരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഗൃഹനാഥൻ അറസ്റ്റില്‍. കീരിയങ്ങാടി സ്വദേശി കല്ലിങ്ങല്‍ കുനിയില്‍ ബഷീര്‍ (45)നെയാണ് നാദാപുരം സിഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ എ.ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബഷീറിന്‍റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. മൂന്ന് മാസത്തിലധികം പ്രായമുള്ളതും ഒന്നര മീറ്ററിലധികം ഉയരമുള്ളതുമാണ് കഞ്ചാവ് ചെടികള്‍. പ്രതിയുടെ കുടുംബവും ഈ വീട്ടിലാണ് കഴിയുന്നത്. എസ് ഐ ബാബു കക്കട്ടില്‍, എഎസ്ഐ കെ.മജീദ്, കെ.നന്ദന്‍, എന്‍.പി.നിധീഷ് എന്നിവരടങ്ങുന്ന സംഘവും സിഐയോടൊപ്പം ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.