ETV Bharat / state

കൊവിഡ് ദുരിതത്തില്‍ നിന്ന് വിഷുനിറവിലേക്ക് ; പൊലിമയോടെ ആഘോഷിക്കാന്‍ മലയാളി

വിഷുക്കണിവച്ചും കൈനീട്ടം നല്‍കിയും കുടുംബാംഗങ്ങളുമൊത്ത് പായസ സദ്യയുണ്ടും പൊലിമ മങ്ങാതെ ആഘോഷിക്കാനുള്ള പ്രയത്നത്തിലാണ് ഓരോരുത്തരും

Vishu celebrations 2022  Vishu 2022  Vishu Kani  മേടപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍  വിഷക്കണി ഒരുക്കം  വിഷു ആഘോഷം  വിഷു തിരക്ക്
മേടപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്, പടക്ക വിപണി സജീവം
author img

By

Published : Apr 14, 2022, 9:54 PM IST

Updated : Apr 14, 2022, 11:08 PM IST

കോഴിക്കോട് : കൊവിഡ് വിതച്ച കടുത്ത ദുരിതങ്ങളില്‍ നിന്ന് കരകയറുമ്പോഴെത്തുന്ന വിഷു മലയാളിക്ക് ഏറെ സവിശേഷമാണ്. ദുരിതദിനങ്ങളില്‍ നിന്ന് ഉണര്‍വിന്‍റെയും ആഘോഷത്തിന്‍റെയും നല്ല നാളുകള്‍ തിരികെ പിടിക്കാനുള്ള തിടുക്കത്തിലാണ് കേരളീയര്‍. ഇത്തവണ കൂടുതല്‍ പ്രൗഢിയോടെ വിഷു കൊണ്ടാടാനുള്ള തയ്യാറെടുപ്പ് എവിടെയും പ്രകടമാണ്.

മനസ്സുനിറയ്ക്കുന്ന കണി വിഭവങ്ങളും സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങളും സ്വന്തമാക്കാന്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ ആളുകളുടെ തിരക്കാണ്. തുണിക്കടകളിലും, പഴം പച്ചക്കറിക്കടകളിലുമെല്ലാം വില്‍പ്പന തകൃതിയുമാണ്. കണിക്കൊന്ന കച്ചവടവും കൃഷ്ണ വിഗ്രഹങ്ങളുടെ വില്‍പ്പനയും സജീവം.

മേടപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്, പടക്ക വിപണി സജീവം

പടക്ക വിപണിയിലും ഉത്സാഹം പ്രകടം. വിഷുവും ഈസ്റ്ററും, റംസാനും അടുത്തടുത്തായതിനാല്‍ കടകമ്പോളങ്ങളിലും, വ്യാപാര കേന്ദ്രങ്ങളിലും ആള്‍ത്തിരക്കുണ്ട്. അതേസമയം വൈകുന്നേരങ്ങളിൽ വന്നെത്തുന്ന മഴ വഴിവാണിഭക്കാരെ സാരമായി തന്നെ ബാധിക്കുന്നു. ഇന്ധനവില വര്‍ദ്ധന അവശ്യ വസ്തുക്കളുടെ നിരക്കുകള്‍ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

Also Read: കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ!; ഹൈറേഞ്ചിൽ പൂവിട്ട് കണിക്കൊന്ന

എങ്കിലും വിഷുക്കണിവച്ചും കൈനീട്ടം നല്‍കിയും കുടുംബാംഗങ്ങളുമൊത്ത് പായസ സദ്യയുണ്ടും പൊലിമ മങ്ങാതെ ആഘോഷിക്കാനുള്ള പ്രയത്നത്തിലാണ് ഓരോരുത്തരും. പരീക്ഷകള്‍ അവസാനിച്ച് അവധിയാരംഭിച്ചതിനാല്‍ കുട്ടികളും വിരുന്നുകള്‍ക്ക് നിറം കൂട്ടാനുള്ള ഉത്സാഹത്തിലാണ്.

Last Updated : Apr 14, 2022, 11:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.