കോഴിക്കോട്: കൊയിലാണ്ടിയിലെ ഗുണ്ടാ ആക്രമണത്തിൽ പ്രധാന പ്രതി പൊലീസ് പിടിയിൽ. കൊയിലാണ്ടി കാവുംവട്ടം സ്വദേശി കബീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രണയിച്ച് വിവാഹം ചെയ്തതിന് നടേരി സ്വദേശി സ്വാലിഹിനെയും ഒപ്പമുണ്ടായിരുന്നവരേയും ആക്രമിച്ച സംഭവത്തിലാണ് പൊലീസ് നടപടി. വധുവായ ഫർഹാനയുടെ അമ്മാവനാണ് കബീർ. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതാണ് വധുവിന്‍റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിക്കടുത്ത് നടേരിയിലായിരുന്നു സംഭവം. സ്വാലിഹും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞാണ് ആറംഗ സംഘം ആക്രമണം നടത്തിയത്.
കൊയിലാണ്ടിയിലെ ഗുണ്ടാ ആക്രമണത്തിൽ പ്രധാന പ്രതി പിടിയിൽ - Main accused arrested in koyilandi goonda attack
പ്രണയിച്ച് വിവാഹം ചെയ്തതിന് നടേരി സ്വദേശി സ്വാലിഹിനെയും ഒപ്പമുണ്ടായിരുന്നവരേയും ആക്രമിച്ച കേസിലാണ് അറസ്റ്റ്