ETV Bharat / state

ലോകായുക്ത ഭേദഗതി ബില്‍: അനുകൂലിച്ച് ബിനോയ് വിശ്വം, സിപിഐയ്ക്ക് മഞ്ഞുരുകി, പ്രതിപക്ഷത്തിന് എതിർപ്പ് തന്നെ

author img

By

Published : Aug 23, 2022, 2:20 PM IST

സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയോടെ ലോകായുക്ത ഭേദഗതിയിലുള്ള സിപിഐയുടെ എതിര്‍പ്പ് മാറി. ലോകായുക്ത ഭേദഗതി ബില്‍ പാസായാലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

lokayukta amendment bill Kerala  ലോകായുക്ത ഭേദഗതി  ലോകായുക്തഭേദഗതിയിലുള്ള സിപിഐയുടെ എതിര്‍പ്പ്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  kerala politics  cpi stand on lokayukta amendment bill
ലോകായുക്ത ഭേദഗതിയെ അനുകൂലിച്ച് ബിനോയി വിശ്വം; നിയമസഭയില്‍ ശക്‌തമായ എതിര്‍പ്പ് ഉന്നയിക്കാന്‍ പ്രതിപക്ഷം

കോഴിക്കോട്: ലോകായുക്ത നിയമ ഭേദഗതിയെ അനുകൂലിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ഭേദഗതി പ്രകാരം ലോകായുക്ത കേസുകളില്‍ അന്തിമവിധി പറയാനുള്ള അധികാരം നിയമസഭയ്‌ക്കാണെന്നും ഇതിനെ സിപിഐ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ നിയമസഭയ്ക്കാ‌ണ് പരമാധികാരമെന്നും ഗവര്‍ണര്‍ക്കോ വിരമിച്ച ജഡ്‌ജിക്കോ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകുമെന്ന് ബിനോയ് വിശ്വം ചോദിച്ചു. ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് സർക്കാർ അനുകൂല നിലപാടുമായി സിപിഐ നേതാവ് രംഗത്തെത്തിയത്. ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് ഉന്നയിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ചര്‍ച്ച നടത്തിയിരുന്നു.

സിപിഐ ആദ്യം പറഞ്ഞത്: ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പ്രസ്‌താവന നടത്തിയിരുന്നു. സിപിഐ മന്ത്രിമാരും ഇതേ നിലപാടാണ് ക്യാബിനറ്റ് യോഗത്തിൽ സ്വീകരിച്ചിരുന്നത്. ലോകായുക്ത വിധി അന്തിമമെന്ന വ്യവസ്ഥ മാറ്റി ഗവർണർ, മുഖ്യമന്ത്രി, സർക്കാർ തലങ്ങളിൽ വീണ്ടും വാദം കേട്ടു തീർപ്പുണ്ടാക്കാമെന്ന ഭേദഗതിയോട് സിപിഐ ആദ്യം യോജിച്ചിരുന്നില്ല.

സ്‌പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, റവന്യു, നിയമ മന്ത്രിമാർ അടങ്ങുന്ന അഞ്ചംഗ സമിതിയെ അപ്പീൽ അധികാരിയാക്കണമെന്ന നിർദേശമാണ് അവർ മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിന് നിയമപരമായ തടസമുണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ നേതാക്കളോട് വ്യക്തമാക്കുകയായിരുന്നു.

മഞ്ഞുരുക്കിയ ചർച്ച: മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി പി രാജീവ് എന്നിവര്‍ നേരിട്ടാണ് എകെജി സെന്‍ററില്‍ സിപിഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിപിഐ നേതാക്കള്‍ അന്ന് തയ്യാറായിരുന്നില്ല. എന്നാല്‍ സിപിഐയുടെ എതിര്‍പ്പ് ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്.

എതിർപ്പ് മാറാതെ പ്രതിപക്ഷം: ലോകായുക്ത നിയമഭേദഗതിയെ സഭയില്‍ ശക്‌തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഓര്‍ഡിനന്‍സ് വീണ്ടും നീട്ടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിപിച്ചപ്പോള്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെയാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിച്ച് ഭേദഗതി ബില്‍ നിയമമായി പാസാക്കാന്‍ തീരുമാനിച്ചത്. ബി‍ല്‍ സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നതില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്.

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്ക‌രുതെന്നാവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കത്ത് നല്‍കിയിരുന്നു. നിലവില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നുമില്ലാത്ത കടുത്ത അധികാരങ്ങളാണ് കേരളത്തിലെ ലോകായുക്തക്കുള്ളത്. പരാതിയില്‍ ഉന്നയിക്കപ്പെടുന്ന അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാര സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്.

നിയമ ഭേദഗതി ഇങ്ങനെ: എംഎല്‍എമാര്‍ക്കെതിരെ ലോകായുക്ത വിധി വന്നാല്‍ സ്‌പീക്കറും, മന്ത്രിമാര്‍ക്കതിരെ വന്നാല്‍ മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്കെതിരെ വന്നാല്‍ നിയമസഭയും വിഷയം പരിശോധിക്കുമെന്നാണ് ലോകായുക്ത നിയമത്തില്‍ വന്ന പ്രധാന നിയമ ഭേദഗതി. കേരളത്തില്‍ മാത്രമാണ് അപ്പീല്‍ അധികാരമില്ലാതെ ലോകായുക്തവിധി നടപ്പാക്കേണ്ട സാഹചര്യം ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ലോകായുക്ത നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.