കോഴിക്കോട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് നടപടി. 18 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. താമരശേരി പൊലീസാണ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അമരാട് മലയിലെത്തിയതാണ് യുവാക്കള്‍. എന്നാല്‍ പൊലീസ് എത്തിയതറിഞ്ഞതോടെ യുവാക്കള്‍ ഓടി രക്ഷപ്പട്ടു. തുടര്‍ന്ന് ഇവരുടെ ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ALSO READ: രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
പിടികൂടിയ ബൈക്കുകളിൽ ചിലത് പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക്ക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്‌ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും പ്രാദേശിക രോഗവ്യാപനം കണക്കിലെടുത്തുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.