കോഴിക്കോട്: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്. പേരാമ്പ്ര പന്തിരിക്കര ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർഥി ശൈലജയുടെ വീടിന് നേരെയാണ് ബോബെറുണ്ടായത്. വാതിലും ജനൽ ചില്ലുകളും തകർന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ 2 മണിയ്ക്ക് ശേഷമായിരുന്നു സംഭവം.
മകളുടെ മകൾ എട്ടു വയസുകാരിയായ നിശാന്തിക്ക് കാലിന് നിസാര പരിക്കേറ്റു. ബോംബ് -ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പന്തിരിക്കര പൊലീസ് പട്ടാണിപ്പാറ ക്യാമ്പ് ചെയ്യുന്നു.