കോഴിക്കോട് : കെ.എൻ.എ ഖാദർ ആര്.എസ്.എസ് വേദിയിൽ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കും. ആര്.എസ്.എസ് വേദിയിൽ മുസ്ലിം ലീഗ് നേതാക്കൾ പോവാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല സംഘടനകളുടെ വേദികളിലും മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കുന്നതിൽ വിലക്കുണ്ട്. വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഖാദറിനെ വിളിച്ചു. ഈ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിഷയത്തില്‍ ലീഗ് നേതാവ് എം.കെ മുനീറും പ്രതികരിച്ചു. പാർട്ടി നയത്തിന് എതിരാണ് ഖാദർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.