ETV Bharat / state

വിമത നീക്കത്തിന് ഒത്താശ; സിപിഎം എം.എല്‍.എയെ പാര്‍ട്ടി തരം താഴ്ത്തി - kuttiady CPM news

കുറ്റ്യാടിയില്‍ നടന്ന പാര്‍ട്ടി വിരുദ്ധം നീക്കം തിരിച്ചടിയായത് എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടിയ്ക്ക്

കെ.പി കുഞ്ഞമ്മദ് കുട്ടി  കെ.പി കുഞ്ഞമ്മദ് കുട്ടി വാർത്ത  കുഞ്ഞമ്മദ് കുട്ടിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി  കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ്  കുറ്റ്യാടി നിയമസഭാ തെരഞ്ഞെടുപ്പ്  കെ.പി കുഞ്ഞമ്മദ് കുട്ടി കോഴിക്കോട് വാർത്ത  KP kunhammedkutty news  kuttiady updates news  KP kunhammedkutty kuttiady news  kuttiady CPM news  CPM district secretariat kozhikode news
കെ.പി കുഞ്ഞമ്മദ് കുട്ടിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി
author img

By

Published : Jul 2, 2021, 10:54 AM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിലെ വിമത നീക്കത്തിന് ഒത്താശ നൽകിയെന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. കുറ്റ്യാടിയിൽ നടന്ന വിമത നീക്കത്തെപ്പറ്റി സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ചർച്ച നടന്നിരുന്നു. ഈ ച‍ർച്ചകൾക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചത്. പാ‍ർട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകി.

പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്ക ലംഘനത്തിൽ പാർട്ടി കമ്മിഷനെ വച്ച് അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മിഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയത്.

കുറ്റ്യാടി സീറ്റിലുണ്ടായ പ്രശ്‌നം

നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വേരോട്ടമില്ലാത്ത കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന് കുറ്റ്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് കുറ്റ്യാടിയിൽ ആയിരങ്ങൾ റോഡിലിറങ്ങിയത്. ഒടുവിൽ സിപിഎം ഏറ്റെടുത്ത സീറ്റിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

READ MORE: കുറ്റ്യാടിയില്‍ സിപിഎം നേതൃത്വത്തിനെതിരെ ശക്തി പ്രകടനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.