ETV Bharat / state

കൂടെയുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം: കെപി അനില്‍ കുമാര്‍

സോണിയ ഗാന്ധിയെ മദാമയെന്ന് വിളിച്ച മുരളീധരന് അച്ചടക്കത്തെ കുറിച്ച് പറയാൻ എന്ത് അർഹതയെന്നും അനിൽ കുമാർ ചോദിച്ചു.

KP ANIL KUMAR  Congress  k muralidharan  k sudhakaran  കെപി അനില്‍ കുമാര്‍  കോണ്‍ഗ്രസ്  സിപിഎം  കെ സുധാകരന്‍  കെ മുരളീധരന്‍
കൂടെയുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം: കെപി അനില്‍ കുമാര്‍
author img

By

Published : Sep 15, 2021, 12:01 PM IST

കോഴിക്കോട് : ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് നിമഞ്ജനം ചെയ്തപ്പോൾ ആ സ്ഥലം മലിനമായെന്ന് പറഞ്ഞയാളാണ് കെ സുധാകരനെന്ന് കെപി അനിൽകുമാർ. സോണിയ ഗാന്ധിയെ മദാമയെന്ന് വിളിച്ച മുരളീധരന് അച്ചടക്കത്തെ കുറിച്ച് പറയാൻ എന്ത് അർഹതയെന്നും അനിൽ കുമാർ ചോദിച്ചു.

കെപി അനില്‍ കുമാര്‍ കോഴിക്കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളെ കാണുന്നു. ജില്ലാ സെക്രട്ടറി പി മോഹനന്‍ സമീപം

ആരാണ് ശരിയെന്ന് കാലം തെളിയിക്കും. ഉമ്മൻചാണ്ടി ഇല്ലായിരുന്നെങ്കിൽ ടി സിദ്ദിഖ് എന്ന രാഷ്ട്രീയക്കാരൻ ഉണ്ടാകില്ലായിരുന്നു. കെ സി വേണുഗോപാലാണ് നല്ലതെന്ന് തോന്നിയപ്പോൾ ഉമ്മൻചാണ്ടിയെ ഉപേക്ഷിച്ചു. എം കെ രാഘവനാണ് കോഴിക്കോട്ടെ കോൺഗ്രസിന്‍റെ നാശം.

വേറൊരാൾ വളർന്നു വരാൻ രാഘവന് താൽപര്യമില്ല. കൂടെയിരിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്തതാണ് കോൺഗ്രസിലെ പ്രശ്നം. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത അനുഭവമാണെന്നും ആത്മാർഥതയുള്ള പ്രവർത്തകരാണ് സിപിഎമ്മിലേതെന്നും അനിൽ കുമാർ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിൽ ലഭിച്ച സ്വീകരണത്തിന് ശേഷം പറഞ്ഞു.

also read: കെപി അനില്‍കുമാറിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.