കോഴിക്കോട്: പെരുമുണ്ടച്ചേരിയിൽ അഞ്ച് വയസ്സുകാരി ഉൾപ്പെടെ മൂന്നു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരിരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്‍റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്‍റെ മകള്‍ റാനിയ പര്‍വീന്‍ (14), മലയില്‍ സുബൈറിന്‍റെ മകന്‍ റംഷാദ് (20) എന്നിവര്‍ക്കാണ് കടിയേറ്റത്.
ALSO READ: നന്ദു മഹാദേവ വിടവാങ്ങി, യാത്രയായത് കാന്‍സര്‍ അതിജീവന പോരാളി
നിഹ തലശ്ശേരി ഗവ ആശുപത്രിയിലും മറ്റ് രണ്ട് പേർ വടകര ഗവണ്‍മെന്‍റ് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ശനിയാഴ്ച രാവിലെയാണ് റാനിയ പര്‍വിന് നേരെ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വീടിനകത്ത് ഉറങ്ങി കിടക്കുന്നതിനിടെയാണ് റാനിയ പര്‍വീനും, റംഷാദിനും പട്ടിയുടെ കടിയേറ്റത്.
റാനിയ പര്‍വിനിന്‍റെ കൈയ്ക്കും, മുഖത്തുമാണ് പരിക്കേറ്റത്. വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് രവീന്ദ്രന്‍റെ മകള്‍ നിഹയ്ക്ക് പട്ടിയുടെ കടിയേറ്റത്. കൈയ്ക്ക് ആഴത്തിൽ കടിയേറ്റ നിഹയെ തലശ്ശേരി ഗവണ്‍മെന്‍റെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.