ETV Bharat / state

കോഴിക്കോട് മഴ തുടരുന്നു ; കുടുംബങ്ങൾ ദുരിതത്തിൽ

author img

By

Published : May 16, 2021, 11:43 AM IST

കോഴിക്കോടിന്‍റെ വിവിധ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് മഴ വാർത്ത  കോഴിക്കോട് മഴ തുടരുന്നു  കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു  കോഴിക്കോട് ജനങ്ങൾ ദുരിതത്തിൽ  പ്രദേശത്ത് വ്യാപക നാശനഷ്‌ടം  കോഴിക്കോട് മഴ വാർത്ത  കോഴിക്കോട് കടലാക്രമണം വാർത്ത  കോഴിക്കോട് കടലാക്രമണം  kozhikode rain news  kozhikode rain updates news  houses collapsed in kozhikode news  houses collapsed in kozhikode  sea squalls latest news  sea squalls house kozhikode  kozhikode sea squalls news
കോഴിക്കോട് മഴ തുടരുന്നു; കുടുംബങ്ങൾ ദുരിതത്തിൽ

കോഴിക്കോട്: ജില്ലയിൽ മഴ തുടരുന്നു. കടൽക്ഷോഭവും മഴയെയും തുടർന്ന് നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. അതേസമയം ഉരുൾപൊട്ടൽ ഭീഷണിയിലാണ് കോഴിക്കോട് ബ്ലൂ ഫ്ലാഗ് ലഭിച്ച കാപ്പാട് ബീച്ച്. കൊടിയത്തൂരില്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് മാട്ടുമുറി കോളനിയില്‍ താമസിക്കുന്ന റാഷിക്-ഹസ്‌ന ദമ്പതികളുടെ വീട് തകര്‍ന്നു. മൂന്ന് കൈക്കുഞ്ഞുങ്ങളുമായി ഈ വീട്ടില്‍ താമസിച്ചിരുന്ന അഞ്ചംഗ കുടുംബം പരിക്കുകളില്ലാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സമീപവാസികള്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷംലൂലത്ത് വിളക്കോട്ടിലും അംഗങ്ങളായ ഷിഹാബ് മാട്ടുമുറി, എം.ടി റിയാസ്, രിഹ്‌ല മജീദ്, കൊടിയത്തൂര്‍ വില്ലേജ് ഓഫിസര്‍ ഷിജു, മജീദ് പുളിക്കൽ, സാലിം ജീ റോഡ് എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. കൊവിഡ് മൂലം ബന്ധുവീടുകളില്‍ പോലും താമസിക്കാന്‍ സാധിക്കാതെ വന്ന ഈ കുടുംബത്തെ സുരക്ഷിത സ്ഥലത്ത് മാറ്റിത്താമസിപ്പിക്കുമെന്നും പുതിയ വീടിനാവശ്യമായ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പഞ്ചായത്തംഗം ഷിഹാബ് മാട്ടുമുറി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.