ETV Bharat / state

പീ‍ഡനക്കേസിലെ വിവാദ ജാമ്യ ഉത്തരവ്: കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്‌ജിക്ക് സ്ഥലം മാറ്റം - Kozhikode Sessions Court

കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഇരയുടെ ഭരണഘടന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

judge tranfser  Kozhikode Sessions Court Judge Transferred  സിവിക് ചന്ദ്രനെതിരായ ലൈംഗിക പീ‍ഡന കേസ്  ജ‍ഡ്‌ജിയെ സ്ഥലം മാറ്റി  ജ‍ഡ്‌ജി എസ് കൃഷ്‌ണകുമാറിനെ സ്ഥലം മാറ്റി  കോഴിക്കോട് വാർത്തകൾ  കേരള വാർത്തകൾ  kerala latest news  kozhikode news  കോഴിക്കോട് സെഷൻസ് കോടതി  Kozhikode Sessions Court  Sexual harassment case against Civic Chandran
പീ‍ഡനക്കേസിലെ വിവാദ ജാമ്യ ഉത്തരവ്: കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്‌ജിക്ക് സ്ഥലം മാറ്റം
author img

By

Published : Aug 24, 2022, 9:24 AM IST

Updated : Aug 24, 2022, 12:27 PM IST

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്‌ജി എസ് കൃഷ്‌ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മഞ്ചേരി ജില്ലാ ജ‍ഡ്‌ജി മുരളീകൃഷ്‌ണൻ എസ് ആണ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജ‍ഡ്‌ജി.

കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

ALSO READ: ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്

പരാമർശങ്ങൾ ഇരയുടെ ഭരണഘടന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Last Updated : Aug 24, 2022, 12:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.