ETV Bharat / state

കോഴിക്കോട് കനത്ത മഴ തുടരുന്നു; കൊയിലാണ്ടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് കോഴിക്കോട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Heavy rain in Kozhikode  Kozhikode rain updates  Kozhikode weather updates  Kozhikode climate news  കോഴിക്കോട് കനത്ത മഴ തുടരുന്നു  കോഴിക്കോട് ശക്തമായ മഴ  കൊയിലാണ്ടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു  കോഴിക്കോട് യെല്ലോ അലർട്ട്  Kozhikode Yellow Alert
കോഴിക്കോട് കനത്ത മഴ തുടരുന്നു; കൊയിലാണ്ടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
author img

By

Published : May 19, 2022, 10:20 AM IST

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ദേശീയപാതയിൽ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പൊയിൽകാവിൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി.

കൊയിലാണ്ടി, കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനുകളിലെ ജീവനക്കാർ പുലർച്ചെ നാല് മണിമുതൽ മരം നീക്കാനുള്ള ശ്രമത്തിലാണ്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്‌ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

REA MORE: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്‌തമായ കാറ്റിനും സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.