കോഴിക്കോട്: സംസ്ഥാന കായിക മേളയും, അഖിലേന്ത്യ വോളിബോള്‍ മത്സരവും അരങ്ങ് തിമിര്‍ത്ത പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്‍ററി സ്‌കൂള്‍ മൈതാനം വീണ്ടും പച്ചപുതയ്ക്കുന്നു. നിര്‍മാണത്തിന്‍റെ ഭാഗമായി റോഡ് ഉയര്‍ത്തിയതും, മൈതാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ വെള്ളം ഒഴുകിയെത്തി കെട്ടിക്കിടന്നതും മൈതാനത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരുന്നു. ആയഞ്ചേരി കോവിലകത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ പിന്നീട് കടത്തനാട് വലിയ രാജയിലേക്ക് ഉടമസ്ഥവകാശം കൈമാറി. ഇപ്പോള്‍ മാനേജ്‌മെന്‍റ് മുന്‍ കൈയെടുത്താണ് മൈതാനം സംരക്ഷിക്കാനൊരുങ്ങുന്നത്.
Also Read: എഡിജിപി വിജയ് സാഖറേയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം
പച്ചപുതയ്ക്കുന്നത് ഇങ്ങനെ
മൈതാനം മണ്ണിട്ട് ഉയര്‍ത്തി നിലവിലെ പച്ചപ്പുല്ല് നശിച്ച് പോകാതെ അടര്‍ത്തി എടുക്കും. അതിനു ശേഷം മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് പുല്ല് പതിക്കും. ബാക്കി ഭാഗത്ത് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വിത്തുകള്‍ എത്തിച്ച ശേഷം പാകി പുല്ല് വളർത്താനാണ് തീരുമാനം. മഴ വെള്ളം ഒഴുകി പോകുന്നതിനായി ചാലുകളും നിര്‍മിക്കും.
വേണ്ടത് സർക്കാർ സഹായം
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ 5 കോടി 85 ലക്ഷം രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി മൈതാനം സംരക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല.
Also Read: ഒരൊറ്റ മഴയിൽ മുങ്ങി ചാല മാർക്കറ്റ്