ETV Bharat / state

Kozhikode Nipah Virus Suspected കോഴിക്കോട് നിപ സംശയം; ആരോഗ്യവകുപ്പ് വിദഗ്‌ധ പരിശോധന തുടങ്ങി, പ്രാഥമിക പരിശോധന ഫലം ഇന്ന് ഉച്ചയോടെ

Unnatural deaths in Kozhikode, Nipah suspected : കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

Nipah doubt  Kozhikode Nipah Virus Suspected  unnatural deaths in kozhikode  kozhikode nipah  kozhikode nipah virus  Nipah doubt at kozhikode  Nipah suspected  Nipah  kozhikode death  kozhikode nipah doubt  നിപ ഭീതിയിൽ കോഴിക്കോട്  നിപ  നിപ കോഴിക്കോട്  കോഴിക്കോട് നിപ  നിപ മരണം  നിപ സ്ഥിരീകരണം  Nipah latest updation  നിപ പരിശോധന ഫലം  വിദഗ്‌ധ പരിശോധന നിപ  നിപ ജാഗ്രത  കോഴിക്കോട് മരണം  കോഴിക്കോട് നിപ മരണം  നിപ സംശയം  National Institute of Virology Pune  Health Department on nipah  ആരോഗ്യവകുപ്പ് നിപ്പ
Kozhikode Nipah Virus Suspected
author img

By ETV Bharat Kerala Team

Published : Sep 12, 2023, 6:36 AM IST

Updated : Sep 12, 2023, 9:04 AM IST

കോഴിക്കോട് : നിപ ബാധയെന്ന് സംശയിക്കുന്ന കോഴിക്കോട് ജില്ലയിലെ (Kozhikode Nipah Virus Suspected) രണ്ട് പനി മരണങ്ങളിൽ ആരോഗ്യവകുപ്പ് വിദഗ്‌ധ പരിശോധന (Health Department) തുടങ്ങി. പ്രാഥമിക പരിശോധന ഫലം ഇന്ന് ഉച്ചയോടെ പുറത്ത് വരും. ഓഗസ്റ്റ് 30നാണ് രോഗം സംശയിക്കുന്ന ആദ്യത്തെയാൾ മരിച്ചത്.

ഇയാളുടെ പരിശോധന നടത്താൻ കഴിഞ്ഞില്ല. മരിച്ച ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു (Unnatural deaths in Kozhikode, Nipah suspected).

ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. മരിച്ച ആദ്യത്തെയാളുടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തി. ലക്ഷണം കണ്ടെത്തിയ നാല് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവരുടെ സാമ്പിൾ പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (National Institute of Virology Pune) അയക്കും. ഫലം വന്നാൽ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഇതിൻ്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

2018 മെയ് മാസത്തിൽ പേരാമ്പ്രയിലാണ് കേരളത്തിലെ ആദ്യ നിപ ബാധ സ്ഥിരീകരിച്ചത്. രോഗം പൊട്ടിപ്പുറപ്പെട്ടതോടെ 18 പേർ മരണത്തിന് കീഴടങ്ങി. പിന്നീട് 2021ൽ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ 12 വയസ്സുള്ള ആൺകുട്ടിയുടെ മരണവും നിപ വൈറസ് ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുമ്പോഴും അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

നിപ രോഗ ലക്ഷണങ്ങൾ : അണുബാധയുണ്ടായാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുക അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ്. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്‌ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ട് ദിവസങ്ങള്‍ക്കകം ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും സാധ്യത.

നിപ വൈറസ്, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  • വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്‌ടം മനുഷ്യ ശരീരത്തിന്‍റെ ഉള്ളിലെത്തുന്ന സാഹചര്യം ഒഴിവാക്കുക. ഉദാഹരണത്തിന്, വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച കായ് ഫലങ്ങള്‍ കഴിക്കരുത്.
  • രോഗം ബാധിച്ചയാളുമായുള്ള സമ്പര്‍ക്കത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
  • രോഗിയുമായി ഒരു മീറ്റര്‍ ദൂരം എങ്കിലും പാലിക്കണം. രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കണം.
  • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക.
  • വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുക.
  • ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണം.
  • രോഗബാധിതനാണെന്ന് സംശയിക്കുന്ന ആളുകളോട് ഇടപഴകുമ്പോള്‍ കയ്യുറകളും മാസ്‌കും ധരിക്കുക.
  • സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാവിധ മുന്‍കരുതലുകളും ഇത്തരം രോഗികളിലും സ്വീകരിക്കണം.

Last Updated : Sep 12, 2023, 9:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.