ETV Bharat / state

ആളും ആരവവുമില്ല: ജീവിതത്തിന്‍റെ മധുരം നഷ്ടമായി മിഠായി തെരുവ് - വിഷു

അവശ്യ സാധനങ്ങളുടെ കടകൾ മാത്രം തുറന്നാൽ മതിയെന്ന വ്യവസ്ഥയിൽ മറ്റു കടകളെല്ലാം പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ചു. പാളയം മാർക്കറ്റിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ കയറ്റുന്നത്.

kozhikode  കോഴിക്കോട്  കൊവിഡ് വ്യാപനം  വിഷു  വലിയങ്ങാടി
ബലി പെരുന്നാൾ എത്തിയിട്ടും ആളും ആരവുമില്ലാതെ മിഠായ് തെരുവ്
author img

By

Published : Jul 30, 2020, 5:47 PM IST

കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മിഠായിതെരുവ് അടയ്ക്കുകയും വലിയങ്ങാടി പാളയം പച്ചക്കറി മാർക്കറ്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്താനും ജില്ല ഭരണകൂടം തീരുമാനിച്ചു. നഗരത്തിൽ വലിയങ്ങാടി കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മിഠായി തെരുവ് അടച്ചത്. കർശന നിയന്ത്രണത്തിന്‍റെ ഭാഗമായി റോഡുകൾ ബാരിക്കേഡ് വച്ച് അടച്ചു. മറ്റു സ്ഥലങ്ങളിലും അവശ്യ സാധനങ്ങളുടെ കടകൾ മാത്രം തുറന്നാൽ മതിയെന്ന വ്യവസ്ഥയിൽ മറ്റു കടകളെല്ലാം പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ചു. പാളയം മാർക്കറ്റിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ കയറ്റുന്നത്.

ബലി പെരുന്നാൾ എത്തിയിട്ടും ആളും ആരവുമില്ലാതെ മിഠായ് തെരുവ്

വിഷുവും, ചെറിയ പെരുന്നാളും, ഈസ്റ്ററും കൊവിഡില്‍ മുങ്ങിയിരുന്നു. ഏറ്റവും കുടുതൽ കച്ചവടം ഉണ്ടാകുന്ന വലിയ പെരുന്നാളിലും കച്ചവടം പൂർണമായും ഇല്ലാതാകുന്നതോടെ കച്ചവടക്കാർ ദുരിതത്തിലാകുകയാണ്.

അടുത്തമാസം ഓണം എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓണത്തിനും കടകൾ തുറക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഈ അവസ്ഥയില്‍ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് വ്യാപാരികൾ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.