ETV Bharat / state

യുവതിയുടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളജ് - പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

ഡോക്‌ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളജ് അധികൃതർ പരാതി നല്‍കി

surgical equipment found in woman bladder  kozhikode medical college officials  kozhikode medical college  surgical equipment found in woman bladder updation  ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക  കത്രികയുടെ രൂപത്തിലുള്ള ഉപകരണം വയറ്റിൽ കുടുങ്ങി  കത്രികയുടെ രൂപത്തിലുള്ള ഉപകരണം കുടുങ്ങി  പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്  മെഡിക്കൽ കോളജ് അധികൃതർ
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്
author img

By

Published : Oct 13, 2022, 9:56 AM IST

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രികയുടെ രൂപത്തിലുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഡോക്‌ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളജ് അധികൃതർ പരാതി നല്‍കി. തെറ്റുപറ്റിയതായി ഡോക്‌ടർമാർ സമ്മതിക്കുന്ന വീ‍ഡിയോ പകര്‍ത്തിയ സംഭവത്തിലാണ് നടപടി.

കത്രികയുടെ രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം നല്‍കിയത്. ഈ വാദം പൊളിക്കുന്ന വീഡിയോ പിന്നീട് പുറത്ത് വന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ ഭര്‍ത്താവായ അഷ്റഫിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതി നല്‍കിയത്.

ഇന്ന് വൈകിട്ട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതായി അഷ്റഫ് പറഞ്ഞു. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. സൂപ്രണ്ടാണ് പരാതി പൊലീസിന് കൈമാറിയത്.

അനുവാദമില്ലാതെ വനിത ഡോക്‌ടര്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാല്‍ പരാതി നല്‍കുകയായിരുന്നവെന്ന വിശദീകരണമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്നത്. യുവതി നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം തുടരുകയാണ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. എന്ത് സംഭവിച്ചാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടേയും കുടുംബത്തിന്‍റെയും തീരുമാനം.

മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്‌സാണ് ഈ യുവതിയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം. അഞ്ച് വർഷമാണ് യുവതി മൂത്ര സഞ്ചിയിൽ തറച്ച് നിന്ന മെഡിക്കൽ ഉപകരണവുമായി വേദന തിന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.

Also read: യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം; ഡോക്ടര്‍മാരുടെ വാദം പൊളിയുന്നു - ദൃശ്യം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.