ETV Bharat / state

കോഴിക്കോട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പൂർണം - kozhikode lockdown

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാലാണ് സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കോഴിക്കോട് കൊവിഡ്  നിയന്ത്രണങ്ങൾ പൂർണം  കൊവിഡ് വ്യാപനം  kozhikode lockdown  kozhikode covid cases
കോഴിക്കോട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പൂർണം
author img

By

Published : May 1, 2021, 3:49 PM IST

കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ ജില്ലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പൂർണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലിസ് കർശന നടപടികൾ സ്വീകരിച്ച് വരുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാലാണ് സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന കർശന നിർദേശം ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തേത് പോലെ സത്യപ്രസ്‌താവന അവശ്യയാത്രകൾക്ക് നിർബന്ധമാണ്.

കോഴിക്കോട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പൂർണം

Also Read:കൊവിഡ്: ദുരിതക്കടലിൽനിന്ന് കരകയറാനാകാതെ ഓട്ടോ-ടാക്സി തൊഴിലാളികൾ

കോഴിക്കോട് നഗരത്തോട് ചേർന്ന ഗ്രാമീണ മേഖലകളും ഏറെക്കുറെ നിശ്ചലമാണ്. കർശന പരിശോധനകളുമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമാണ് വലിയ വിഭാഗം ആളുകളും പുറത്തിറങ്ങിയത്. കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തിയിലും പൊലീസ് പരിശോധന ശക്തമാണ്. ജില്ലയിൽ ഇന്നലെ 4915 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 4717 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 27.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.