കോഴിക്കോട് : തേനീച്ചകളെ വളര്‍ത്തുന്നവര്‍ ഇപ്പോള്‍ വിരളമാണ്. കൃഷി ചെയ്യാനും, പരിപാലിക്കാനുമുള്ള ബുദ്ധിമുട്ടും, ലാഭമില്ലാത്തതുമാണ് പലരും ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നത്. എന്നാൽ, 42 വർഷമായി തേനീച്ച കൃഷികൊണ്ട് ജീവിക്കുകയാണ് തിരുവമ്പാടി സ്വദേശി കുഞ്ഞിമുഹമ്മദ്.
ALSO READ: മരമുത്തശ്ശിയുടെ ആയുസ് നീട്ടികിട്ടി, നന്ദി അറിയിച്ച് നാട്ടുകാർ
രണ്ടുതരം തേനീച്ചകളെയാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഒന്ന് ചെറുതേനിന് വേണ്ടി വളർത്തുന്നവയും, മറ്റേത് ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന എപ്പിസ് ഇൻഡിക്ക എന്ന വിഭാഗത്തിൽപ്പെടുന്നവയും. ഭാര്യയും മൂന്ന് കുട്ടികളും പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്. ഈ കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിനപ്പുറം കുഞ്ഞി മുഹമ്മദ് ആഗ്രഹിക്കുന്നത് മാനസിക സംതൃപ്‌തിയാണ്.