കോഴിക്കോട്: കുന്നമംഗലത്ത് നിന്ന് യൂണിവേഴ്‌സിറ്റി വരെയുള്ള കെഎസ്ആർടിസി ബോണ്ട് സർവീസ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയ്ക്ക് കീഴിലുള്ള തിരുവമ്പാടി ഓപ്പറേറ്റിങ് സെന്‍ററിൽ നിന്നുള്ള ബസാണ് കുന്നമംഗലത്ത് നിന്നും സർവീസ് നടത്തുന്നത്. 10 ദിവസം മുതൽ 30 ദിവസം വരെയുള്ള യാത്രക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണം. യാത്രക്കാർക്ക് അനുവദിക്കുന്ന സീറ്റിൽ അതാത് യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ പുതിയ സംവിധാനമാണ് ബസ് ഓൺ ഡിമാൻഡ് എന്ന ബോണ്ട് സർവീസ്. സ്ഥിരം യാത്രക്കാർക്ക് ഏറെ സഹായകമായ ഈ സേവനത്തിന് വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ യാത്രയ്ക്ക് ശേഷവും അണുനശീകരണം നടത്തുന്നതിനാൽ കൊറോണ ഭീതിയില്ലാതെ ലക്ഷ്യത്തിലെത്താൻ സാധിക്കും എന്നതാണ് ഈ സർവീസിന്‍റെ പ്രത്യേകത.
കോഴിക്കോട് കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു - പിടിഎ റഹീം എംഎൽഎ
10 ദിവസം മുതൽ 30 ദിവസം വരെയുള്ള യാത്രക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണം. യാത്രക്കാർക്ക് അനുവദിക്കുന്ന സീറ്റിൽ അതാത് യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ