കോഴിക്കോട് : സെപ്റ്റംബർ 16ന് ശേഷം പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ കോഴിക്കോട് ജില്ലയിലെ സ്‌കുളുകളിൽ തിങ്കളാഴ്‌ച മുതൽ റഗുലർ ക്ലാസുകൾ ആരംഭിച്ചു (Kozhikode Educational Institutions Restart Regular Classes). ഇതോടെ ഓൺലൈൻ ക്ലാസുകൾക്കു അവസാനമായി. രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് മൂലം ചെറിയ ഇടവേളയ്‌ക്കു ശേഷമാണ് ജില്ലയില്‍ സ്‌കുളുകൾ തുറക്കാൻ പോകുന്നത്.
സെപ്റ്റംബർ 12 ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 14 മുതൽ അടച്ചിടുകയും കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുകയും ചെയ്‌തിരുന്നു. വിദ്യാർഥികൾ സ്‌കുളുകൾ അല്ലെങ്കിൽ കോളേജുകളിലേക്ക് പോകുമ്പോൾ കർശനമായി മാസ്‌ക്കും ഹാൻഡ് സാനിറ്റൈസറും (mask and hand sanitizer) ഉപയോഗിക്കാന്‍ ജില്ല ഭരണകൂടം (state govenment) നിർദേശിച്ചിട്ടുണ്ട്.
അതേസമയം കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി (containment zone) തുടരുന്ന പ്രദേശങ്ങളിൽ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് സ്‌കുൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടു പേർ മരണപ്പെട്ടു.
ആദ്യത്തെയാളുടെ മരണം ഓഗസ്റ്റ് 30നായിരുന്നു. ഇയാളിൽ നിന്നാണ് മറ്റുള്ളവർക്ക് രോഗം പടർന്നത്. സെപ്റ്റംബർ 24 വരെ 914 പേർ നിരീക്ഷണത്തിലായിരുന്നു. ഇവർ അപകട സാധ്യതയുള്ള മേഖലയല്ലെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ പരിശോധിച്ച സാമ്പിളുകളിൽ 377 ൽ 363 പേരുടെയും ഫലം നെഗറ്റീവാണെന്ന് ജില്ലാ കലക്‌ടർ ഗീത ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
Dengue cases Kozhikode : ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ ജില്ലയില്‍ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഈ സാഹചര്യത്തില്‍ ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഈഡിസ് ഈജിപ്‌തി ഇനത്തിൽ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത് (Dengue cases Kozhikode). ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഇവയെ തുരത്താൻ പൊതുജന ശ്രദ്ധ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.