ETV Bharat / state

കോഴിക്കോട് 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കോഴിക്കോട് കൊവിഡ്

ജില്ലയിൽ സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 35 പേർക്കാണ്. ഇതിൽ മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 714 പേർ ചികിത്സയിൽ തുടരുന്നു.

kozhikode  kozhikode covid update  covid kerala  കോഴിക്കോട്  കോഴിക്കോട് കൊവിഡ്  കൊവിഡ് കേരളം
കോഴിക്കോട് 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 2, 2020, 8:03 PM IST

കോഴിക്കോട്: ജില്ലയില്‍ 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പത്ത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ഇതിൽ മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 714 പേർ ചികിത്സയിൽ തുടരുന്നു. ഇതില്‍ 130 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, 80 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര്‍ കോഴിക്കോട് എന്‍.ഐ.ടി.എഫ്.എല്‍.ടിയിലും, 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും, 201 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടിയിലും, 53 പേര്‍ എ.ഡബ്ല്യൂ.എച്ച്.എഫ്.എല്‍.ടിയിലും, 27 പേര്‍ മണിയൂര്‍ എഫ്.എല്‍.ടിയിലും, നാല് പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും, ഒരാള്‍ മലപ്പുറത്തും, മൂന്ന് പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും, ഒരാള്‍ പാലക്കാടും ചികിത്സയിലാണ്.

കൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും, രണ്ട് കണ്ണൂര്‍ സ്വദേശികളും, മൂന്ന് പാലക്കാട് സ്വദേശികളും, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശിയും, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശിയും, രണ്ട് കണ്ണൂര്‍ സ്വദേശികളും എഫ്.എല്‍.ടി.സിയിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും, ഫറോക്ക് എഫ്.എല്‍.ടി.സിയിലും, ഒരു കണ്ണൂര്‍ സ്വദേശിയും, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വിദേശത്ത് നിന്നെത്തിയ വടകര സ്വദേശിയായ 45 കാരനും പേരാമ്പ്ര സ്വദേശിയായ 58 കാരനും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കോഴിക്കോട് നഗരസഭാ പരിധിയിലെ ഹോട്ടല്‍ തൊഴിലാളികളായ എട്ട് പുരുഷന്മാർക്കും (17, 29, 29, 30, 31, 45, 58, 61), കുന്ദമംഗലം സ്വദേശിയായ 45 കാരനും, വടകര സ്വദേശിയായ 35 കാരനും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് നഗരസഭാ പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍ സ്വദേശികളായ 33, 48 വയസുള്ള രണ്ട് പേർക്കും, ഏഴ് വയസുകാരനും, അഴിയൂരിൽ 32 വയസുകാരനും മൂന്ന് സ്‌ത്രീകൾക്കും (19, 20, 36), 15 വയസുള്ള പെണ്‍കുട്ടിക്കും, ഒഞ്ചിയത്ത് രണ്ട് സ്‌ത്രീകൾക്കും (63, 48), മാവൂരിൽ നാല് പുരുഷന്‍മാര്‍ക്കും (21,36,48,50), ഉണ്ണികുളത്ത് മൂന്ന് പുരുഷന്മാർക്കും (42,44,75), നരിപ്പറ്റത്ത് ഒരു പുരുഷനും (56), ഒരു സ്‌ത്രീക്കും (46), ആണ്‍കുട്ടിക്കും (3), മേപ്പയ്യൂരിൽ രണ്ട് പുരുഷന്മാർക്കും (23,46), സ്‌ത്രീക്കും (50), തിരുവള്ളൂരിൽ പുരുഷനും (33), സ്‌ത്രീക്കും (19), എടച്ചേരിയിൽ സ്‌ത്രീക്കും (46), വില്യാപ്പള്ളിയിൽ പുരുഷനും (50), കീഴരിയൂരിൽ പുരുഷനും (50), പേരാമ്പ്രയിൽ സ്‌ത്രീക്കും (35), പനങ്ങാടിൽ പുരുഷനും (26), ചക്കിട്ടപ്പാറയിൽ സ്‌ത്രീക്കും (22) സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കൊയിലാണ്ടിയിൽ പുരുഷന്‍റെയും (66), കോഴിക്കോട് നഗരസഭയിൽ പുരുഷന്‍റെയും (35) ഡിവിഷനിൽ ഒരാളുടെയും (33), പനങ്ങാടിൽ പുരുഷന്‍റെയും (66) രോഗ ഉറവിടം വ്യക്തമല്ല.

ജില്ലയിൽ 93 പേർ കൂടി രോഗമുക്തി നേടി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ് ആശുപത്രി, എന്‍.ഐ.ടി.എഫ്.എല്‍.ടി.സികളില്‍ ചികിത്സയിൽ കഴിഞ്ഞ 93 പേര്‍ക്കാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കോഴിക്കോട് നഗരസഭയിൽ 14, നാദാപുരത്ത് നാല്, കിഴക്കോത്ത് ഒരാൾ, ഒളവണ്ണയിൽ രണ്ട്, കൊടുവള്ളിയിൽ മൂന്ന്, പുറമേരിയിൽ ഒന്ന്, വാണിമേലിൽ രണ്ട്, തൂണേരിയിൽ ഒമ്പത്, വില്യാപ്പളളിയിൽ നാല്, പുതുപ്പാടിയിൽ മൂന്ന്, വടകരയിൽ ഏഴ്, ചെക്യാടിൽ 16, തിരുവള്ളൂരിൽ ഏഴ്, ചോറോടിൽ നാല്, കക്കോടിൽ രണ്ട്, മൂടാടിയിൽ നാല്, ചങ്ങരോത്തിൽ രണ്ട്, മണിയൂരിൽ ഒന്ന്, തിക്കോടിയിൽ ഒന്ന്, കീഴരിയൂരിൽ ഒന്ന്, എടച്ചേരിയിൽ ഒന്ന്, പയ്യോളിയിൽ രണ്ട്, കൊയിലാണ്ടിയിൽ രണ്ട് എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

1957 സ്രവ സാമ്പിളുകൾ പരിശോധനക്കയച്ചു. 65510 സാമ്പിളുകള്‍ അയച്ചതില്‍ 64228 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 62670 എണ്ണം നെഗറ്റീവ് ആണ്. 1282 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 11,880 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 78962 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 123 പേര്‍ ഉള്‍പ്പെടെ 789 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 241 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, 81പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലും, 104 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലും, 197 പേര്‍ എന്‍.ഐ.ടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലും, 22 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി.സിയിലും 47 പേര്‍ എ.ഡബ്ല്യൂ.എച്ച്.എഫ്.എല്‍.ടി.സിയിലും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 114 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പുതിയതായി വിദേശത്ത് നിന്നെത്തിയ 182 പേര്‍ ഉള്‍പ്പെടെ ആകെ 3455 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 612 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്‍ററുകളിലും, 2783 പേര്‍ വീടുകളിലും, 60 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26298 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.