കോഴിക്കോട്: കോഴിക്കോട്: മഹാമാരിയായി കൊവിഡ് ആഞ്ഞടിച്ചപ്പോൾ മാസ്‌ക് ആയിരുന്നു ആദ്യ ജീവൻരക്ഷാ മാർഗം. കൊവിഡ് ഒന്ന് അടങ്ങിയപ്പോൾ ജീവൻ രക്ഷ മാർഗമായിരുന്ന മാസ്‌ക് മനുഷ്യൻ വലിച്ചെറിയാൻ തുടങ്ങി. പക്ഷേ അങ്ങനെ വലിച്ചെറിയുന്ന മാസ്‌ക് സഹജീവികളുടെ ജീവനെടുക്കുന്നതാണെന്ന് മനുഷ്യൻ ഓർക്കാറില്ല.
ആരോ വലിച്ചെറിഞ്ഞ മാസ്‌ക് കൊക്കില്‍ കുടുങ്ങിയ ഒരു കൊറ്റിയെ രക്ഷിച്ച ദമ്പതികളുടെ കഥയാണിത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് സംഭവം. അമ്പായത്തോട് സ്വദേശി ആലിയും ഭാര്യ റംലയും മൂന്ന് പതിറ്റാണ്ടായി നാട്ടില്‍ റഹ്മാനിയ എന്ന പേരില്‍ ഹോട്ടല്‍ നടത്താൻ തുടങ്ങിയിട്ട്. ഹോട്ടലിന് പിന്നില്‍ ഭക്ഷണം തേടിയതായിരുന്നു കൊക്ക്.
കൊറ്റി ഭക്ഷണം കഴിക്കാന്‍ പാടുപെടുന്നത് ഇരുവരുടെയും ശ്രദ്ധിയില്‍ പെട്ടു. നാല് ദിവസം കൊക്കിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഓലമടലിൽ കെണിയൊരുക്കി പിടികൂടി. ശേഷം ഇരുവരും ചേര്‍ന്ന് ചേര്‍ന്ന് മാസ്‌ക് മുറിച്ചെടുത്തു. ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ കൊറ്റി ചിറകടിച്ചുയർന്നു.
ഇരുവരും ചേര്‍ന്ന് സഹജീവിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നത് ഇതാദ്യമല്ല. അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായ പൂച്ചയെ മാസങ്ങൾക്ക് മുമ്പാണ് ദമ്പതികൾ ജീവിതത്തിലേത്ത് തിരിച്ചെത്തിച്ചത്. സന്തത സഹചാരിയായിരുന്ന തങ്ങളുടെ പൂച്ചയെ ഒരു ദിവസം കാണാതായി. മൂന്ന് ദിവസം തിരഞ്ഞ് നടന്നിട്ടും കണ്ടെത്താനായില്ല.
ഒടുവിൽ ദേശീയപാതയിൽ അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ച നിലയിൽ പൂച്ചയെ കണ്ടെത്തി. ദിവസങ്ങൾ നീണ്ട പരിചരണത്തിലൂടെ ജീവൻ രക്ഷിച്ചു. ഇപ്പോൾ സദാസമയം ആലിക്കും റംലയ്ക്കുമൊപ്പമാണ് ഈ പൂച്ചയുടെ താമസം. സന്തോഷം പങ്കിടാൻ കൊറ്റിയും തങ്ങളെ തേടി എത്തുമെന്ന് പ്രതീക്ഷയിലാണ് ഇരുവരും...