ETV Bharat / state

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ; ഒരാളെ പിടികൂടി - കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ

ബെംഗളുരുവിലെ ഹോട്ടലിൽ റൂം ചോദിച്ചെങ്കിലും മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് പെൺകുട്ടികൾ മറ്റേതോ സ്ഥലത്തേക്ക് നടന്ന് പോകുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Kozhikode Children Home  girls missing from Kozhikode Childrens Home  missing girls reached Bengaluru  വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോം  കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ  പെൺകുട്ടികളെ കാണാതായി
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ
author img

By

Published : Jan 27, 2022, 7:27 PM IST

കോഴിക്കോട്: വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ ബെംഗളുരുവിലെ മടിവാളയിൽ നിന്ന് പിടികൂടി. മടിവാളയിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ഹോട്ടലിൽ റൂം എടുക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. എന്നാൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു വയ്ക്കുകയായിരുന്നു. അഞ്ച് പേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപെട്ടു.

പിടികൂടിയ പെൺകുട്ടിയെ ബെംഗളുരു പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട്ട് നിന്നും പൊലീസ് സംഘം ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഉടൻ തന്നെ മറ്റ് പെൺകുട്ടികളെയും കണ്ടെത്താൻ കഴിയുമെന്നാണ് മെഡിക്കൽ കോളജ് പൊലീസ് പറയുന്നത്.

കോഴിക്കോട് ജില്ലക്കാരായ 18 തികയാത്ത പെൺകുട്ടികളാണ് കേരളം വിട്ടത്. ഇതിൽ സഹോദരിമാരും ഉൾപ്പെടുന്നു. ബുധനാഴ്‌ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്.

Also Read: സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; 94 ശതമാനവും രോഗബാധിതരെന്ന് ആരോഗ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.