ETV Bharat / state

Autorickshaw caught fire: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു - kozhikode fire

Autorickshaw caught fire: ചെറുകുളത്തൂർ സ്വദേശി മണി മോഹനന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Autorickshaw caught fire  ഓട്ടോറിക്ഷ കത്തിനശിച്ചു  ചെറുകുളത്തൂർ  കോഴിക്കോട് തീപിടിത്തം  kozhikode fire  Cherukulathoor
Autorickshaw caught fire: വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു
author img

By

Published : Nov 26, 2021, 12:40 PM IST

കോഴിക്കോട്: വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. കോഴിക്കോട് ചെറുകുളത്തൂരിൽ മോഹനന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

ALSO READ: Quotation team leader arrested: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടുകാരാണ് ഓട്ടോയ്ക്ക് തീപിടിച്ച വിവരം ആദ്യം അറിയുന്നത്. തുടർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിക്കുകയായിരുന്നു.

മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആരെങ്കിലും മനപൂർവം തീ ഇട്ടതാണോ, ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാണോ എന്നുള്ളതിൽ പരിശോധന നടക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് മാവൂർ പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.