കോഴിക്കോട്: കൊവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഏപ്രിൽ മാസത്തിൽ കൂടുതല്‍ ജാഗത വേണമെന്നും, ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പത്രസമ്മേളനത്തില്‍ കെകെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അകലം പാലിക്കാൻ സാധിച്ചിരുന്നില്ല. രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ കൊവിഡ് ചികിത്സക്ക് മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലും കൂടുതൽ സജീകരണം ഏർപ്പെടുത്തും. 60 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിൻ സ്വീകരിച്ചോ എന്നറിയാൻ മാസ് ക്യാമ്പയിൻ നടത്തും. എത്രയും വേഗം തന്നെ വാക്സിൻ എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നിലവിൽ ഇല്ലെന്നും, വാക്സിനേഷൻ ക്യാമ്പ് നടത്തുമ്പോൾ അതിന് ആവശ്യമായ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
Also Read: കൊവിഡ് ആശങ്കയിൽ കേരളം
കൊവിഡ് പോസറ്റീവ് ആയി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ടീച്ചര്‍ വ്യക്തമാക്കി. നില മോശമായില്ലെങ്കിൽ അഞ്ചു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് ആശുപത്രി വിടാനാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Also Read: വീണ്ടുമെത്തുന്ന കൊവിഡ്; ആശങ്ക വേണ്ട, പ്രതിരോധിക്കാം ഒരുമിച്ച്