കോഴിക്കോട് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ വിഷു മേള ആരംഭിച്ചു. വേനൽ ചൂടിന് അനുയോജ്യമായ ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
മിഠായിതെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ വിവിധതരം ഉല്പന്നങ്ങളുമായാണ് വിഷു മേള തുടങ്ങിയത്. വേനൽ ചൂടിലും തണുപ്പേകുന്ന ശീതൾ റെഡിമെയ്ഡ് ഷർട്ടുകൾ, വിയർപ്പിനെ വേഗത്തിൽ ആഗിരണം ചെയ്യുന്ന നേർമയേറിയ ഡാക്കാ മസ്‌ലിൻ തുണിത്തരങ്ങൾ, കോട്ടൺ, സോഫ്റ്റ് സിൽക്ക് സാരികൾ, സ്പൺ സിൽക് തുണിത്തരങ്ങൾ എന്നിവ മേളയിലുണ്ട്. വിവിധ മൺപാത്രങ്ങൾ, പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ, വിഷുക്കണിക്കായുള്ള കൃഷ്ണ വിഗ്രഹങ്ങൾ എന്നിവയും മേളയുടെ ആകർഷണമാണ്. വിഷു പ്രമാണിച്ച് തുണിത്തരങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് ഖാദിമേള തുടങ്ങിയതെന്ന് എന്ന് ഗ്രാമോദ്യോഗ് എംപോറിയം മാനേജർ കെ .ജി ജയകൃഷ്ണൻ പറഞ്ഞു.
മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്കു 30 ശതമാനവും ചൂരൽ, മരം ഫർണിച്ചർ, കൃഷ്ണ വിഗ്രഹങ്ങൾ എന്നിവയ്ക്കു 10 ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ടും ഉണ്ട്. മേള ഏപ്രിൽ 14 ന് സമാപിക്കും.