പട്ന: ബിഹാറിലെ പട്‌ന ഗാന്ധിനഗറില്‍ മലയാളി ദേശീയ ബാസ്‌കറ്റ് ബോള്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ലീതാര മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദനാപൂര്‍ റെയില്‍വെ സ്റ്റേഷനിലെ അക്കൗണ്ടന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്നു ലീതാര.
തിങ്കളാഴ്‌ച മുതല്‍ ലതീരയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ വിളിച്ചിട്ട് കിട്ടിതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ലീതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മത്സരങ്ങളുടെയും പരിശീലനത്തിന്‍റെയും ഭാഗമായി ലീതാര മിക്കവാറും പുറത്തായിരിക്കും. വല്ലപ്പോഴുമാണ് മുറിയിലേക്ക് വരാറുള്ളതെന്നും വീട്ടുടമ പറഞ്ഞു.