ETV Bharat / state

വേദിയിൽ നിറഞ്ഞത് സമകാലിക വിഷയങ്ങള്‍ ; ശ്രദ്ധയാകര്‍ഷിച്ച് ഓട്ടന്‍ തുളളലിലെ മാറ്റുരയ്ക്കല്‍ - kerala school kalothsavam

നിറഞ്ഞ വേദിയിൽ മത്സരാർഥികൾ ഓട്ടൻ തുള്ളൽ എന്ന കലാരൂപത്തിലൂടെ പറഞ്ഞത് സമകാലിക വിഷയങ്ങളായിരുന്നു. ജനുവരി മൂന്നിനാണ് സംസ്ഥാന സ്‌കൂൾ കലോത്സവം ആരംഭിച്ചത്

കോഴിക്കോട് വാർത്തകൾ  മലയാളം വാർത്തകൾ  ശ്രദ്ധേയമായി ഓട്ടന്‍ തുളളല്‍  സംസ്ഥാന സ്‌കൂൾ കലോത്സവം  ഓട്ടന്‍ തുളളല്‍  ഓട്ടന്‍ തുളളല്‍ മത്സരം  ഓട്ടന്‍ തുളളല്‍ വേഷം  kerala news  malayalam news  kozhikode news  Ottan Thullal  Ottan Thullal competition kalothsavam  kerala school kalothsavam  Ottan Thullal specialities
ശ്രദ്ധേയമായി ഓട്ടന്‍ തുളളല്‍
author img

By

Published : Jan 5, 2023, 6:33 PM IST

ഓട്ടന്‍ തുളളലിൽ മാറ്റുരച്ച് മത്സരാർഥികൾ

കോഴിക്കോട് : അറുപത്തിയൊന്നാമത് കലോത്സവം മൂന്നാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വീറും വാശിയും ഒട്ടും ചോരാതെയാണ് മത്സരാര്‍ഥികള്‍ മാറ്റുരയ്‌ക്കുന്നത്. ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹെസ്‌കൂളിലെ പാണ്ഡവപുരം വേദിയില്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍ ജനശ്രദ്ധപിടിച്ചുപറ്റി. വേദിയിലെ നിറഞ്ഞ സദസിനുമുന്നില്‍ സമകാലിക വിഷയങ്ങള്‍ ആംഗ്യഭാഷയിലൂടെ മത്സരാര്‍ഥികള്‍ കാണികളിലേക്ക് പകര്‍ന്നുനല്‍കി.

മുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌കരിച്ച ജനകീയ കലാരൂപമായ ഓട്ടന്‍തുള്ളല്‍ സാധാരണക്കാരന്‍റെ കഥകളി എന്നും അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങള്‍ക്ക് ആകര്‍ഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടന്‍തുള്ളലില്‍. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിനുള്ളത്.

ALSO READ: 'മൈലാഞ്ചി ചുവപ്പും മൊഞ്ചത്തിമാരും',അതിരാണിപ്പാടത്തെ കൈയിലെടുത്ത് ഒപ്പന മത്സരം

ഓട്ടന്‍ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്ന് പറയാം. കിരീടം, ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാര്‍മാല, കഴുത്താരവം, കൈയ്യില്‍ തോള്‍ക്കൂട്ടം, പരത്തിക്കാമണി, അരയില്‍ 'അമ്പലപ്പുഴ കോണകം' എന്നറിയപ്പെടുന്ന തുണിനാടകള്‍ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും, കാലില്‍ ചിലങ്കകള്‍ എന്നിവയാണ് ഓട്ടന്‍തുള്ളലിന്‍റെ വേഷം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.