ETV Bharat / state

ചേച്ചിക്ക് ഫുൾ സപ്പോര്‍ട്ടുമായി ചവിട്ടുനാടക വേദിയിൽ; മത്സരിക്കാനില്ലെങ്കിലും തസ്രാക്ക് വേദിയിൽ താരമായി ശ്രീനന്ദ - Chavittu Nadakam

മത്സരം നടക്കുന്നതിനൊപ്പം വേദിയിലിരുന്ന് ചുവടുവച്ച ശ്രീനന്ദയെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് അഭിനന്ദിച്ചത്

ചവിട്ടുനാടകം  കേരള സ്‌കൂൾ കലോത്സവം  സ്‌കൂൾ കലോത്സവം കോഴിക്കോട്  ശ്രീനന്ദ  തസ്രാക്ക് വേദി  ചേച്ചിക്കൊപ്പം ചുവടുവെച്ച് ശ്രീനന്ദ  Chavittu Nadakam  ചവിട്ടുനാടക വേദിയിൽ താരമായി ശ്രീനന്ദ
മത്സരിക്കാനില്ലെങ്കിലും തസ്രാക്ക് വേദിയിൽ താരമായി ശ്രീനന്ദ
author img

By

Published : Jan 6, 2023, 5:45 PM IST

മത്സരിക്കാനില്ലെങ്കിലും തസ്രാക്ക് വേദിയിൽ താരമായി ശ്രീനന്ദ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചവിട്ടുനാടക വേദിയിൽ താരമായി വയനാട് മാനന്തവാടി സ്വദേശിയായ മൂന്നാം ക്ലാസുകാരി ശ്രീനന്ദ. മത്സരത്തിനെത്തിയ ചേച്ചിക്ക് പ്രചോദനം നൽകാൻ ചവിട്ടുനാടകത്തിലെ വേഷമണിഞ്ഞാണ് ശ്രീനന്ദ അമ്മയോടൊപ്പം തസ്രാക്ക് വേദിയിലെത്തിയത്.

ചേച്ചിയുടെ മത്സരം നടക്കുന്നതിനൊപ്പം തന്നെ വേദിയിലിരുന്ന് ശ്രീനന്ദയും പാട്ടിനൊപ്പം ചുവടുവച്ചു. നിറഞ്ഞ കയ്യടിയോടെയാണ് സദസ് ശ്രീനന്ദയുടെ പ്രകടനത്തെ ഏറ്റെടുത്തത്. പരിശീലന സമയങ്ങളിലെല്ലാം ചേച്ചിയോടൊപ്പം എത്താറുണ്ടെന്നും ഇവിടെ നിന്നാണ് ചവിട്ടുനാടകത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചെടുത്തതെന്നും ശ്രീനന്ദ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.