ETV Bharat / state

46 ലക്ഷം വാങ്ങി വഞ്ചിച്ചു ; പിടി ഉഷയടക്കം ഏഴ് പേർക്കെതിരെ കേസ്

മുൻ ഇന്‍റർനാഷണൽ അത്​ലറ്റും കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിൽ പിടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ്​ പരാതിക്കാരി

Police register case against PT Usha  PT Usha booked in cheating case  പിടി ഉഷയ്‌ക്കെതിരെ വഞ്ചനാ ആരോപണം  പിടി ഉഷയ്‌ക്കെതിരെ കേരള പൊലീസ് കേസെടുത്തു
46 ലക്ഷം വാങ്ങി വഞ്ചിച്ചു: പിടി ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്
author img

By

Published : Dec 19, 2021, 3:29 PM IST

കോഴിക്കോട് ​: ഫ്ലാറ്റ്​ നൽകാമെന്ന്​ പറഞ്ഞ്​ 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ അത്​ലറ്റ്​ പിടി ഉഷയടക്കം ഏഴ് പേർക്കെതിരെ കേസ്​. വഞ്ചന കു​റ്റത്തിനാണ്​ വെള്ളയിൽ ​പൊലീസ്​ കേസെടുത്തത്​. മുൻ ഇന്‍റർനാഷണൽ അത്​ലറ്റും കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിൽ പിടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ്​ പരാതി​ നൽകിയത്.

ടാഗോർ സെന്‍റിനറി ഹാളിന്​ സമീപം പ്രവർത്തിക്കുന്ന മെല്ലോ ഫൗണ്ടേഷൻ നിർമാണ കമ്പനിയുടെ ഡയറക്​ടർമാരടക്കം ഏഴ്​ പേർക്കെതിരെയാണ്​ ഐപിസി 420 പ്രകാരം കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്ലാറ്റ്​​ രജിസ്​റ്റർ ചെയ്​ത്​ നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

മെഡിക്കൽ കോളജിലെ മുൻ ഡോക്​ടർ അടക്കമുള്ളവരും പ്രതികളാണ്​. നെയ്​വേലി ലിഗ്​നൈറ്റ്​ കോർപറേഷനിൽ അസിസ്​റ്റന്‍റ്​ പേഴ്​സണൽ ഓഫിസറും കണ്ണൂർ സ്വദേശിയുമായ ജെമ്മ ജോസഫ്​ സിറ്റി ​പൊലീസ്​ മേധാവി എവി ജോർജിന്​ നൽകിയ പരാതി വെള്ളയിൽ ​പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൈമാറുകയായിരുന്നു. തുടർന്ന്​ വെള്ളിയാഴ്​ച രാവിലെയാണ്​ കേസെടുത്തത്​.

40 വർഷത്തിലേറെയായി അടുത്ത സുഹൃത്തായ പിടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാൽ ഫ്ലാറ്റിനായി തുക നൽകി താൻ വഞ്ചിതയായെന്നാണ് ജെമ്മ ജോസഫ്​ പരാതിയിൽ പറയുന്നത്. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള 'സ്​കൈവാച്ച്​' എന്ന ഫ്ലാറ്റ്​ വാങ്ങാൻ 46 ലക്ഷം രൂപയാണ്​ നിർമാണ കമ്പനിയുടെ മാനേജിങ്​ ഡയറക്​ടറായ ആർ. മുരളീധരൻ വാങ്ങിയത്​.

also read: BWF WORLD CHAMPIONSHIP: ചരിത്ര നേട്ടം; കിഡംബി ശ്രീകാന്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ

2021 മാർച്ച്​ എട്ടിന്​ രണ്ട്​ ലക്ഷവും മാർച്ച്​ 15ന്​ 44 ലക്ഷവും ​ചെക്ക്​ വഴി നെയ്​വേലിയിലെ വീട്ടിൽ വന്ന്​ മുരളീധരൻ​ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും മുരളീധരനും ഉഷയും വാഗ്​ദാനം നൽകി. ​പ്രീമിയം ലക്ഷ്വറി ഫ്ലാറ്റ്​ എന്ന പേരിലാണ്​ 1012 സ്​ക്വയർ ഫീറ്റ്​ മാ​ത്രമു​ള്ള വീടിന്​​ വൻതുക ഈടാക്കിയതെന്നും ഇവര്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.