ETV Bharat / state

അട്ടിമറിക്കുമോ എലത്തൂർ: വീണ്ടും ജയിക്കാനുറച്ച് എല്‍ഡിഎഫ് - നിയമസഭ തെരഞ്ഞടുപ്പ് വാർത്തകള്‍

രണ്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലം കൈവിട്ട വലതിന് ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല. മുൻകാല ചരിത്രങ്ങളും തദേശ ഫലവും വലത് ക്യാമ്പിൽ ആശങ്ക ഉണ്ടാക്കുന്നു.

elathur constituency  kerala assembly election 2021  assembly election 2021  എലത്തൂർ നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞടുപ്പ് വാർത്തകള്‍  എലത്തൂർ ആർക്കൊപ്പം
എലത്തൂർ
author img

By

Published : Mar 7, 2021, 12:25 PM IST

കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയാണ് എലത്തൂർ മണ്ഡലം. പിണറായി സർക്കാരില്‍ ഗതാഗത മന്ത്രിയായ എൻസിപി നേതാവ് എകെ ശശീന്ദ്രനെയാണ് കഴിഞ്ഞ രണ്ട് തവണയും എലത്തൂർ തെരഞ്ഞെടുത്തത്.

മണ്ഡലത്തിന്‍റെ ചരിത്രം

2008 ലെ മണ്ഡല പുനഃക്രമീകരണത്തിലൂടെയാണ് എലത്തൂർ നിയമസഭാ മണ്ഡലം രൂപം കൊള്ളുന്നത്. പിറവി കൊണ്ട കാലം മുതൽ ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലം രണ്ട് തവണയും എൻസിപിക്കാണ് എല്‍ഡിഎഫ് നല്‍കിയത്. 2011 ലെ തെരഞ്ഞെടുപ്പിൽ 14654 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ച എൽഡിഎഫ് 2016 ൽ ഭൂരിപക്ഷം 29057 ആയി ഉയർത്തി. യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാൻ കഴിയാത്ത മണ്ഡലത്തിൽ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാർഥികളാണ് രണ്ട് തവണയും യുഡിഎഫിന് വേണ്ടി മത്സരിച്ചത്.

elathur constituency  kerala assembly election 2021  assembly election 2021  എലത്തൂർ നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞടുപ്പ് വാർത്തകള്‍  എലത്തൂർ ആർക്കൊപ്പം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

2011 ൽ ഷെയ്ക്ക് പി ഹാരിസും, 2016 ൽ കിക്ഷൻ ചന്ദും യുഡിഎഫിനായി മത്സര രംഗത്തെത്തി. മണ്ഡലത്തിൽ കാര്യമായ സാന്നിധ്യമല്ലെങ്കിലും 2011ൽ ലഭിച്ച 8.89 ശതമാനം വോട്ട് 2016 ൽ 18.52 ആയി വർധിപ്പിക്കാൻ എൻഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ആകെയുള്ള ആറ് പഞ്ചായത്തുകളിൽ കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലകുളത്തൂർ എന്നീ പഞ്ചായത്തുകള്‍ എൽഡിഎഫ് ഭരിക്കുമ്പോൾ ചേളന്നൂർ പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന്‍റെ കയ്യിലുള്ളത്.

മണ്ഡലത്തിലെ രാഷ്ട്രീയം

നിയമസഭാ തെരഞ്ഞെടുപ്പകളിൽ എന്നും ഇടതിനോട് കൂറ് പുലർത്തുന്ന കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്‍റെ ഉറച്ച കോട്ടകളിൽ ഒന്നായാണ് എലത്തൂർ വിശേഷിപ്പിക്കപ്പെടുന്നത്. രൂപീകരണം മുതൽ എൻസിപി മത്സരിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും ഇടത് തരംഗം ആവർത്തിക്കുമെന്ന് എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു. 2016 ൽ ഭൂരിപക്ഷം വലിയതോതിൽ വർധിപ്പിക്കാനായതും എൽഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം നൽകുന്നു. തദേശ തെരഞ്ഞെടുപ്പിലെ അനുകൂല തരംഗവും മുന്നണിക്ക് കരുത്താണ്.

തദേശ തെരഞ്ഞെടുപ്പ് 2021 പഞ്ചായത്ത് ഫലം

രണ്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലം കൈവിട്ട വലതിന് ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല. മുൻകാല ചരിത്രങ്ങളും തദേശ ഫലവും വലത് ക്യാമ്പിൽ ആശങ്ക ഉണ്ടാക്കുന്നു. നിയസഭാ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ഇടത് ചായ്‌വും മുന്നണിക്ക് തിരിച്ചടിയാണ്. രണ്ട് തവണ സോഷ്യലിസ്റ്റ് ജനദാതള്‍ സ്ഥാനാർഥികള്‍ മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ ആരെന്നത് ഇനിയും തീരുമാനമായിട്ടില്ല. എങ്കിലും ഇടത് കോട്ടയിൽ വിജയ വഴിയിലെത്തുക എന്നതല്ലാതെ മുന്നണിക്ക് മുമ്പിൽ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടാകില്ല എന്ന് വ്യക്തം.

ആദ്യ തെരഞ്ഞെടുപ്പ് മുതൽ മൂന്നാം സ്ഥാനത്തുള്ള എൻഡിഎയ്ക്ക് ഇക്കുറിയും മണ്ഡലത്തിൽ വലിയ പ്രതീക്ഷകളില്ല. എങ്കിലും 2016 ൽ എലത്തൂരിൽ വോട്ടിങ്ങ് ശതമാനം വർധിപ്പിക്കാനായത് മുന്നണിക്ക് നേട്ടമാണ്. ഇക്കുറിയും ഇടത് കോട്ടയിൽ ആധിപത്യം വർധിപ്പിക്കുക എന്നത് തന്നെയാവും എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം 93922 പുരുഷ വോട്ടർമാരും, 102007 സ്‌ത്രീ വോട്ടർമാരും നാല് ട്രാൻസ്ജെൻഡേഴ്സും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ ആകെ വോട്ടർമാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.