ETV Bharat / state

Bindu Ammini Interview | 'സംഘപരിവാറിനെ ഭയന്നിട്ടല്ല ആ തീരുമാനം, ഇടതു സര്‍ക്കാരിനോടുള്ള പ്രതിഷേധം'; മനസ് തുറന്ന് ബിന്ദു അമ്മിണി

Bindu Ammini Interview | വിശ്വാസമർപ്പിച്ച സംസ്ഥാനത്തോടും ഇടത് ഭരണകൂടത്തോടുള്ള പ്രതിഷേധമായിട്ടാണ് നാട് വിടാനുള്ള തീരുമാനമെന്ന് ബിന്ദു അമ്മിണി ഇ.ടി.വി ഭാരതിനോട്

Bindu Ammini Etv Bharat Interview  Bindu Ammini Interview on sangh parivar attack  Kerala Activist Bindu Ammini against government  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  മറ്റൊരു രാജ്യത്ത് അഭയം പ്രാപിക്കുമെന്ന് ബിന്ദു അമ്മിണി  സംസ്ഥാന സര്‍ക്കാരിനെതിരെ ബിന്ദു അമ്മിണി  ബിന്ദു അമ്മിണി ഇ.ടി.വി ഭാരത് അഭിമുഖം  Bindu Ammini Interview
Bindu Ammini Interview | 'സംഘപരിവാറിനെ ഭയന്നിട്ടല്ല ആ തീരുമാനം, സര്‍ക്കാരിനോടുള്ള പ്രതിഷേധം'; മനസ് തുറന്ന് ബിന്ദു അമ്മിണി
author img

By

Published : Jan 7, 2022, 8:58 PM IST

കോഴിക്കോട്: കേരളവും ഇന്ത്യയും വിട്ട് മറ്റൊരു രാജ്യത്ത് അഭയം പ്രാപിക്കാൻ ഒരുങ്ങുകയാണെന്ന് ആക്‌ടിവിസ്റ്റും കോഴിക്കോട് ലോ കോളജ് അധ്യാപികയുമായി ബിന്ദു അമ്മിണി. സംഘപരിവാർ പ്രസ്ഥാനങ്ങളെ ഭയന്നല്ല ഈ തീരുമാനം. പകരം താൻ വിശ്വാസമർപ്പിച്ച സംസ്ഥാനത്തോടും ഇടത് ഭരണകൂടത്തോടുള്ള പ്രതിഷേധമായിട്ടാണ് നാട് വിടാൻ തീരുമാനിച്ചിരിക്കുന്നതെന്നും ബിന്ദു അമ്മിണി ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

മറ്റൊരു രാജ്യത്ത് അഭയം പ്രാപിക്കാന്‍ തീരുമാനമെടുത്തതിനെക്കുറിച്ച് ബിന്ദു അമ്മിണി ഇ.ടി.വി ഭാരതിനോട്

'ഞാന്‍ കമ്യൂണിസ്റ്റുകാരി, എന്നിട്ടും സര്‍ക്കാര്‍ സഹായിച്ചില്ല'

സ്വന്തം നാട് നാണം കെടാൻ വേണ്ടിയാണ് അന്യ രാജ്യത്ത് അഭയം പ്രാപിക്കുന്നത്. താൻ ഒരു കമ്യൂണിസ്റ്റുകാരി ആയിട്ടും ഭരണകൂടത്തിൽ നിന്ന് സഹായമോ നീതിയോ ലഭിച്ചില്ല, മറിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്. കേരളത്തിലെ പൊലീസിൻ്റെ സമീപനം തീർത്തും നിരുത്തരവാദപരമാണ്, സ്ത്രീകളും ദളിത് വിഭാഗക്കാരും അവഗണിക്കപ്പെടുകയാണ്. ആർ.എസ്‌.എസ് അനുഭാവമാണ് പൊലീസ് സ്റ്റേഷനുകളിൽ കാണാൻ കഴിയുന്നത്.

ഒന്നര വർഷക്കാലം പൊലീസ് സംരക്ഷണം ലഭിച്ചു. പിന്നീടവർ പിൻവലിഞ്ഞു. അതിനവർ കൃത്യമായ ഒരു മറുപടിയും തന്നിട്ടില്ല. സുരക്ഷയ്ക്ക് വന്ന വനിത പൊലീസുകാരിൽ ചിലരാണ് വളരെ മോശമായി പെരുമാറിയത്. ഒരു പ്രതിയോടെന്ന പോലെയായിരുന്നു അവരുടെ സമീപനം. ശബരിമലയിൽ ദർശനം നടത്തിയതിൽ ഒരു ഖേദവുമില്ല. സി.പി.എം ആവശ്യപ്പെട്ടിട്ടല്ല ദർശനം നടത്തിയത്.

'മണ്ഡലകാലങ്ങളില്‍ സംഘപരിവാര്‍ ഉന്നംവയ്‌ക്കുന്നു'

സ്ത്രീകളെ തടയാനും അക്രമം നടത്താനും മുന്നിട്ടിറങ്ങിയവരോടുള്ള ഒരു വെല്ലുവിളിയായിരുന്നു അത്. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കലായിരുന്നു ലക്ഷ്യം, ഒപ്പം വിധി നടപ്പാക്കലും. അത് നടപ്പാക്കി. ഇനി ആരെങ്കിലും പോകാൻ ഒരുക്കമാണെങ്കിൽ എല്ലാ പിന്തുണയും നൽകും. ഓരോ മണ്ഡലകാലത്തും സംഘപരിവാർ തന്നെ ഉന്നം വെച്ച് കൊണ്ടിരിക്കുകയാണ്.

ALSO READ: സുരക്ഷ വര്‍ധിപ്പിക്കും, ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റും വരും: മന്ത്രി വീണ ജോര്‍ജ്‌

കേട്ടാലറയ്ക്കുന്ന, പ്രകോപിപ്പിക്കുന്ന സന്ദേശങ്ങളാണ് ഫോണിലേക്ക് വരുന്നത്. അതിൻ്റെ തുടർച്ചയായാണ് ആക്രമണവും നടക്കുന്നത്. പൊലീസിൻ്റെ അന്വേഷണം വെറും പ്രഹസനമാണ്. ഓരോ ആക്രമണത്തിൽ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നത് അയ്യപ്പൻ്റെ അനുഗ്രഹം കൊണ്ടാണ്, മറിച്ച് കോപം കൊണ്ടല്ല. ശബരിമല സ്ത്രീ പ്രവേശനം കാരണമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതെന്ന് താൻ വിശ്വസിക്കുന്നില്ല. അങ്ങിനെയാണെങ്കിൽ തുടർ തെരഞ്ഞെടുപ്പുകളിലും അത് പ്രകടമാകേണ്ടിയിരുന്നെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.