കാസർകോട്: എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്‌ദുല്‍ അസീസാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജോലി സംബന്ധിച്ചോ സാമ്പത്തികമായോ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056
Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.