കോഴിക്കോട് : കല്ലായിയിൽ സിൽവർ ലൈന് വേണ്ടി കല്ല് സ്ഥാപിച്ച സ്ഥലത്ത് മരത്തൈകള്‍ നട്ട് കെ റെയിൽ വിരുദ്ധ സമര സമിതിയുടെ, പരിസ്ഥിതി സംരക്ഷണ വാരാചരണം. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളുടെ ഫയലുകൾക്കാണ് വേഗത വേണ്ടതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ ആവശ്യപ്പെട്ടു. കല്ലിടാനെത്തിയത് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് മര്‍ദനത്തിന് ഇരയായവര്‍ പരിപാടിയില്‍ ഒത്തുകൂടി.
പ്രദേശത്ത് സ്ഥാപിച്ച കല്ല് പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. അതേ സ്ഥലത്ത് തെങ്ങിൻ തൈയും മാവിന്‍ തൈയുമാണ് നട്ടത്. പ്രൊഫ. ടി ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മെയ് 31 മുതൽ ജൂൺ ആറ് വരെ നടക്കുന്ന പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിൽ, സമര കേന്ദ്രങ്ങളിലെല്ലാം വൃക്ഷത്തൈകള്‍ നട്ടാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ പ്രതിഷേധം.