ETV Bharat / state

Fake Certificate Controversy | കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയത് എസ്എഫ്ഐ ഭാരവാഹിയായിരിക്കെ; ആരോപണങ്ങൾ കടുപ്പിച്ച് കെഎസ്‌യു

കെ വിദ്യക്കെതിരെ ആരോപണങ്ങളുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ്. യൂണിവേഴ്‌സിറ്റി മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും വിദ്യ പ്രവർത്തിച്ചുവെന്നും ഫെലോഷിപ്പും ശമ്പളവും ഒരേ സമയം കൈപ്പറ്റിയെന്നും കെഎസ്‌യു.

Fake Certificate Controversy  k vidya  k vidya Fake Certificate Controversy  k vidya Certificate Controversy  Certificate Controversy  maharajas college Certificate Controversy  maharajas college  k vidya maharajas college  കെ വിദ്യ  കെ വിദ്യ വ്യാജരേഖ  വ്യാജരേഖ ചമയ്‌ക്കൽ  കെ വിദ്യ വ്യാജരേഖ മഹാരാജാസ് കോളജ്  കെ വിദ്യ എസ്എഫ്ഐ  കെ വിദ്യക്കെതിരെ കെഎസ്‌യു  കെ വിദ്യക്കെതിരെ ആരോപണങ്ങളുമായി കെഎസ്‌യു  കെഎസ്‌യു പി മുഹമ്മദ് ഷമ്മാസ്  വ്യാജ സർട്ടിഫിക്കറ്റ്  Fake experience Certificate  വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ്  മഹാരാജാസ് കോളജ്  കാലടി കോളജ്  ശ്രീശങ്കര കാലടി കോളജ്  കാലടി സർവകലാശാല വൈസ് ചാൻസലർ ധർമ്മരാജൻ അടാട്ട്  ധർമ്മരാജൻ അടാട്ട്
Fake Certificate Controversy
author img

By

Published : Jun 10, 2023, 2:07 PM IST

പി മുഹമ്മദ് ഷമ്മാസ് സംസാരിക്കുന്നു

കോഴിക്കോട് : എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കെ വിദ്യക്കും എസ്എഫ്ഐക്കുമെതിരെ കൂടുതൽ ആരോപണങ്ങളുമായി കെഎസ്‌യു. കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയത് എസ്എഫ്ഐ ഭാരവാഹിയായിരിക്കെയാണെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മബന്ധമുള്ള വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്‌കൃത സർവകലാശാല സെന്‍ററിൽ എം.ഫിൽ (M.Phil) ചെയ്‌തിട്ടുണ്ടായിരുന്നു.

അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളജിൽ മലയാളം ഡിപ്പാർട്ട്മെന്‍റ് ഗസ്റ്റ് ലക്‌ചററായി വിദ്യ ജോലി ചെയ്തെന്നും ഷമ്മാസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും വിദ്യ പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫെലോഷിപ്പും കോളജിൽ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റിയെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി.

സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും ആവർത്തിച്ച് പറയുന്നതും വെല്ലുവിളിക്കുന്നതും ന്യായീകരിച്ചതുമായ കാര്യം വിദ്യ എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകൾ ഒന്നും കാണിച്ചത് എന്നാണ്. എന്നാൽ, ആ വാദം പൊളിഞ്ഞെന്നും ഷമ്മാസ് പറഞ്ഞു. എസ്എഫ്ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബർ 25ന് സംസ്ഥാന സംസ്‌കൃത സർവകലാശാല യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടർന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019-20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം വിദ്യ നേടിയതെന്നും ഷമ്മാസ് പറഞ്ഞു.

സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യം പറഞ്ഞ കാലടി സർവകലാശാല വൈസ് ചാൻസലർ ധർമ്മരാജൻ അടാട്ട് പിന്നീട് നിലപാടിൽ നിന്ന് വ്യതിചലിച്ചു. കൃത്യമായ രേഖകൾ സഹിതം തെളിവുകൾ പുറത്തുവരും എന്ന ബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിലപാടിൽ നിന്ന് പിറകോട്ട് പോയത്. യുജിസി റെഗുലേഷൻ അനുസരിച്ച് 20 ശതമാനം എസ്‌സി, എസ്‌ടി സംവരണം നിർബന്ധമാണ്. അത് വിദ്യയുടെ പിഎച്ച്ഡി പ്രവേശന ലിസ്റ്റിൽ പാലിക്കപ്പെട്ടില്ല എന്ന് പകൽ പോലെ വ്യക്തമാണെന്നും ഷമ്മാസ് ആരോപിച്ചു.

അതുപോലെ തന്നെ മൂന്ന് വർഷം അധ്യാപന പരിചയം നിർബന്ധമാണ് എന്ന മാനദണ്ഡമുള്ള കണ്ണൂർ സർവകലാശാല വാല്യുവേഷൻ ക്യാമ്പിൽ വിദ്യ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം വേണം. അവിടെയും ഇത്തരത്തിൽ ഏതെങ്കിലും വ്യാജ രേഖ സമർപ്പിച്ചിട്ടുണ്ടോ എന്നും ഉന്നത സ്വാധീനത്തിലാണോ ആ ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഷമ്മാസ് വ്യക്തമാക്കി.

കോളജിൽ പഠിക്കുമ്പോൾ കോഴ്‌സ് പൂർത്തിയാക്കാൻ കൃത്രിമ മാർഗം സ്വീകരിക്കുകയും ഇൻ്റേണൽ മാർക്ക് മുഴുവനും ലഭിക്കാതിരിക്കുമ്പോൾ ഗുരുനാഥൻമാരുടെ കാറും വീടും ആക്രമിക്കുകയും ചെയ്യുന്ന കെ വിദ്യ ഉൾപ്പെടെയുള്ള എസ്എഫ്ഐക്കാരെ ഗുജറാത്തിലേക്ക് അയക്കണം. സബർമതി ആശ്രമത്തിൽ സേവനം ചെയ്യാൻ അയക്കണമെന്നും ഷമ്മാസ് പറഞ്ഞു. 'എന്നാലും എൻ്റെ വിദ്യേ' എന്ന് പരിതപിച്ച ശ്രീമതി ടീച്ചർ 'എന്നാലും എൻ്റെ പൊലീസേ' എന്ന് കൂടി ചോദിക്കാൻ തയ്യാറാവണമെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് ഇ പി ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പോലും പ്രതികരിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.