കോഴിക്കോട്: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ കേസന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ശക്തമായ സമ്മർദമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. അതിന്‍റെ ഭാഗമാണ് സരിത്തിന്‍റെ തട്ടിക്കൊണ്ടു പോകലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ടാണ് ഈ ഗൂഢാലോചനകൾ നടത്തുന്നത്. സ്വപ്‌നയുടെ രഹസ്യ മൊഴിയുടെ അതീവ ഗൗരവമായ ഭാഗങ്ങൾ പുറത്തു വരാനുണ്ട്. അന്വേഷണം നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറയണം, രാജിവച്ച് ഏത് അന്വേഷണത്തെയും നേരിടുകയാണ് ചെയ്യേണ്ടത്. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു.