ETV Bharat / state

ലോകായുക്തയുടെ അധികാരം 'കവരുന്നത്' അഴിമതി നടത്താൻ: കെ.സുരേന്ദ്രൻ - ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം

അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റംവരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

K. Surendran on amendment ordinance of kerala government  controversy surrounding lokayukta amendment in kerala  k surendran against pinarai government  ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം  ലോകായുക്ത ഭേദഗതിയുമായി ബന്ധപ്പെട്ട രാഷട്രീയ പ്രതികരണങ്ങള്‍
ലോകായുക്തയുടെ അധികാരം 'കവരുന്നത്' അഴിമതി നടത്താൻ: കെ.സുരേന്ദ്രൻ
author img

By

Published : Jan 25, 2022, 11:44 AM IST

Updated : Jan 25, 2022, 12:56 PM IST

കോഴിക്കോട്: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റംവരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ്. കെ.ടി ജലീലിന് ബന്ധുനിയമനത്തിൽ മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടൽ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

സർക്കാരിന്‍റെ വലിയ അഴിമതികളില്‍ ചിലത് ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട ഈ നീക്കത്തിന് കാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അനർഹർക്ക് നൽകിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രയെ രക്ഷിക്കാനാണ് തിരക്ക് പിടിച്ച് ഈ തീരുമാനം സർക്കാർ എടുത്തത്.

ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസർക്കാരിന്‍റെ വ്യാമോഹത്തിന്‍റെ അവസാന ഉദാഹരണമാണ് ഇതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ALSO READ:ലോകായുക്തയെ പൂട്ടാന്‍ നിയമ ഭേദഗതിയുമായി സർക്കാർ; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍

Last Updated : Jan 25, 2022, 12:56 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.