കോഴിക്കോട് : അതിജീവിത കോടതിയെ സമീപിച്ചതിൽ യുഡിഎഫിന് പങ്കില്ലെന്ന് കെ മുരളീധരൻ എംപി. ആക്രമിക്കപ്പെട്ട നടിയെ മുൻനിർത്തി വോട്ടുചോദിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും കേസിൽ കോടതിയുടെ പ്രതികരണം വന്ന ശേഷം പാർട്ടി മറുപടി വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.
നടിക്ക് നീതി ലഭിക്കണമെന്ന് പാർട്ടിക്ക് നിർബന്ധമുണ്ട്, കേസ് അന്വേഷണം നടക്കുമ്പോൾ വഴിതിരിച്ച് വിടരുതെന്ന് കരുതിയാണ് ഇതുവരെയും ഒന്നും പറയാത്തത്, ആക്രമിക്കപ്പെട്ട നടിയെ സംബന്ധിച്ചിടത്തോളം കേസ് അട്ടിമറിക്കപ്പെടാൻ പോകുന്നുവെന്ന് അവർക്ക് സംശയം തോന്നിയപ്പോൾ അവർ കോടതിയെ സമീപിച്ചത് തെറ്റാണോയെന്നും മുരളീധരൻ ചോദിച്ചു.
Also read: അതിജീവിതയ്ക്ക് അനാവശ്യ ഭീതിയെന്ന് സര്‍ക്കാര്‍, വിശദീകരണം ചോദിച്ച് ഹൈക്കോടതി
ചില സഖാക്കളെ ഇവിടെ കയറൂരി വിട്ടിരിക്കുകയാണ്, എന്നിട്ടാണ് ഈ സംസ്ഥാനം സ്‌ത്രീ സുരക്ഷാസംസ്ഥാനം എന്ന് പറയുന്നത്. എംഎം മണിക്ക് ഇവിടെ സ്ത്രീകളെ എന്തും പറയാനുള്ള ലൈസൻസ് ഉണ്ടോയെന്നും കെ മുരളീധരൻ ചോദിച്ചു.