കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തലയ്ക്ക് ഏറ്റ പ്രഹരമാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ കെ രമ എംഎൽഎ. കെ റയിലാണ് വികസനം എന്ന് വിശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് ഇതെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇനിയൊരു അബദ്ധം പറ്റില്ലെന്ന് തൃക്കാക്കര തെളിയിച്ചെന്നും കെ കെ രമ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾ അംഗീകരിക്കില്ലെന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നതെന്നും രമ കൂട്ടിച്ചേർത്തു. അതിജീവതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്‌ത്രീകൾ നൽകിയ തിരിച്ചടി കൂടിയാണ് ഈ വിജയമെന്നും രമ പറഞ്ഞു.
Also read: പിണറായിക്ക് കൊടുക്കാനിരുന്ന തൃക്കാക്കരപ്പൂച്ചെണ്ട്, അമിത പ്രതീക്ഷയായിരുന്നു തൃക്കാക്കര